27 മില്യണ് ഫോളോവേഴ്സ്
ദുബൈ : ദുബൈ ഫിറ്റനസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിച്ചുവരുന്ന ദുബൈ റണ് ഇന്ന് നടക്കും. ശൈഖ് ഹംദാന്റെ പിന്നില് ലക്ഷങ്ങള് അണിനിരക്കുന്ന ദുബൈ റണ്ണിനായി നാലു പ്രധാന റോഡുകള് താല്ക്കാലികമായി അടച്ചിടും. ഇത്തവണ രണ്ടു ലക്ഷത്തോളം പേര് ദുബൈ റണ്ണിന്റെ ഭാഗമാകുമെന്നാണ് അധികൃതര് പറയുന്നത്. ഇതിനായി ദുബൈ റോഡ്സ് ആന്റ് ട്രാന്സ്പോര്ട്ട് അതോറിറ്റി വലിയ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി പ്രധാന പാതയായ ശൈഖ് സായിദ് റോഡ് ഉള്പ്പെടെയുള്ള നാലു റോഡുകളാണ് അടച്ചിടുന്നത്. പുലര്ച്ചെ 3.30 മുതല് രാവിലെ 10.30 വരെയാണ് റോഡുകള് അടിച്ചിടുക. ട്രേഡ് സെന്റര് റൗണ്ട് എബൗട്ടിനും രണ്ടാമത്തെ പാലത്തിനുമിടയിലെ ശൈഖ് സായിദ് റോഡ്,ശൈഖ് സായിദ് റോഡിനും അല്ബുര്സ സ്ട്രീറ്റിനുമിടയിലെ അല് സുകൂഫ് സ്ട്രീറ്റ് റോഡ്, ശൈഖ് സായിദ് റോഡിനും അല് കൈം റോഡിനും ഇടയിലെ ലോവര് ഫിനാന്ഷ്യല് സെന്റര് റോഡ്,ശൈഖ് മുഹമ്മദ് ബിന് റാഷിദ് റോഡിനോട് ചേര്ന്നുള്ള വണ്വെ എന്നിവയാണ് താല്കാലികമായി അടച്ചിടുക. യാത്രക്കാര്ക്ക് ഉപയോഗിക്കേണ്ട ബദല് റോഡുകളും റോഡ്സ് ആന്റ് ട്രാന്സ്പോര്ട്ട് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പരിപാടിയില് പങ്കെടുക്കാനെത്തുന്നവരെ സൗകര്യം പരിഗണിച്ച് ദുബൈ മെട്രോയുടെ സര്വീസ് സമയം നീട്ടിയിട്ടുണ്ട്. മെട്രോയുടെ രണ്ടു ലൈനുകളും പുലര്ച്ചെ മൂന്നു മുതല് ഞായറാഴ്ച അര്ധരാത്രിവരെ സര്വീസ് നടത്തും. ഒരു മാസം നീണ്ടു നില്ക്കുന്ന ഫിറ്റ്നസ് ചലഞ്ചിലെ പ്രധാന പരിപാടിയാണ് ദുബൈ റണ്. കഴിഞ്ഞ വര്ഷം 2.26 ലക്ഷം പേരാണ് അണിനിരന്നത്. ഈ വര്ഷം പങ്കാളിത്തം വര്ധിക്കുമെന്നാണ് അധികൃതരുടെ കണക്കൂകൂട്ടല്. വലിയ രീതിയിലുള്ള പ്രചാരണമാണ് ഇതിനകം നടത്തിയിട്ടുള്ളത്. രജിസ്ട്രേഷന് പൂര്ത്തീകരിച്ചവര്ക്ക് ഇളം പച്ച നിറത്തിലുള്ള ടീ ഷര്ട്ടുകളും വിതരണം ചെയ്തിട്ടുണ്ട്.