27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : സഅദിയ്യ സ്ഥാപകനും വ്യവസായ പ്രമുഖനുമായ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പേരിലുള്ള പ്രഥമ സ്മാരക അവാര്‍ഡ് വ്യവസായ പ്രമുഖന് സി.പി അബ്ദുറഹ്മാന് ഹാജിക്ക് സമ്മാനിക്കും. വിദ്യാഭാസ,സാമൂഹിക,സാംസ്കാരിക രംഗത്ത് അബ്ദുറഹ്മാന് ഹാജി നടത്തുന്ന മാതൃകാ സേവനങ്ങളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. നിരവധി വര്‍ഷങ്ങളായി ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യമാണ്. പതിനെട്ടാം വയസില്‍ വിദേശത്ത് എത്തിയ അദ്ദേഹം ബനിയാസ് സ്പൈക് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്. 24ന് നടക്കുന്ന ജാമിഅ സഅദിയ്യ 55ാം വാര്‍ഷിക സനദ്ദാന സമാപന സമ്മേളനത്തില്‍ അവാര്‍ഡ് നല്‍കും.