ഗള്‍ഫ് കപ്പില്‍ കുവൈത്തിനെതിരെ യുഎഇക്ക് തോല്‍വി ; ഖത്തറിനെതിരെ ഒമാന്‍ വിജയം
ദുബൈ : ദുബൈ ഇസ്ലാമിക കാര്യ വിഭാഗത്തിന്റെ കീഴില്‍ ഖിസൈസ് മെട്രോ സ്റ്റേഷന് സമീപം അല്‍ ത്വവാര്‍ 2 വില്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ പ്രവര്‍ത്തനമാരംഭിച്ച അല്‍ റാഷിദ് സെന്ററില്‍ ഹിഫഌ കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിച്ചു. വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കാന്‍ ഉദ്ദേശിക്കുന്ന സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തുടങ്ങിയ പുതിയ ബാച്ചില്‍ ഏതാനും വിദ്യാര്‍ഥികള്‍ക്ക് കൂടി പ്രവേശനം നല്‍കുമെന്ന് ഡയരക്ടര്‍ ഡോ.സയ്യിദ് മുഹമ്മദ് ശാക്കിര്‍ അറിയിച്ചു. ഖുര്‍ആന്‍ നോക്കി വായിക്കാന്‍ അറിയുന്ന 6 വയസ്സ് മുതലുള്ള ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. ഖിസൈസ്, മുഹൈസിന ഭാഗങ്ങളിലേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കും. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 8 മണി മുതല്‍ 10 മണി വരെയുള്ള കോഴ്സില്‍ പഠനം പൂര്‍ണമായും സൗജന്യമായിരിക്കും. താല്പര്യമുള്ളവര് 0505973546, 0522844272 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.