കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : ബഹുസ്വരതയെയും പരസ്പര ബഹുമാനത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ പ്രചാരണവും ലോക സമാധാനത്തിനും സഹിഷ്ണുതക്കും യുഎഇ മുന്നോട്ടുവെക്കുന്ന ആശയങ്ങളെ ആഗോള സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിലും സൗഹാര്‍ദവും സഹവര്‍ത്തിത്വവും പരിപോഷിപ്പിക്കുന്നതിനുളള സമഗ്രമായ സംഭാവനകളെ ആദരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി ബിന്‍ അല്‍ സയിദ് അബ്ദുറഹിമാന് അല്‍ ഹാഷ്മിക്ക് 24ന് അബുദാബിയില്‍ നടക്കുന്ന പ്രവാസി സാഹിത്യോത്സവിലെ ടോളറന്‍സ് കോണ്‍ഫറന്‍സില്‍ ടോളറന്‍സ് അവാര്‍ഡ് നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അബ്ദുറഹിമാന് അബ്ദുല്ല,ഉസ്മാന് സഖാഫി തിരുവത്ര,മുസ്തഫ ദാരിമി കടാങ്കോട്,ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍,ഹംസ അഹ്സനി റഫീഖ് സഖാഫി വെള്ളില,ജാഫര്‍ കണ്ണപുരം തുടങ്ങിയ മത,സാമൂഹിക,സാംസ്കാരിക,വ്യവസായ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 14ാമത് യുഎഇ നാഷനല്‍ പ്രവാസി സാഹിത്യോത്സവ് സംഘാടക സമിതിയാണ് അവാര്‍ഡ് നല്‍കുന്നത്.