27 മില്യണ്‍ ഫോളോവേഴ്സ്
അല്‍ഐന്‍ : 53ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തിന്റെ ഈ വര്‍ഷത്തെ ഔദ്യോഗിക ചടങ്ങ് അല്‍ ഐന്‍ സിറ്റിയില്‍ നടക്കും. ഈദ് അല്‍ ഇത്തിഹാദ് ആഘോഷം ഡിസംബര്‍ രണ്ടിന് യുഎഇയിലെ അല്‍ ഐന്‍ സിറ്റിയില്‍ നടക്കും. പ്രാദേശിക ടിവി ചാനലുകള്‍,ഈദ് അല്‍ ഇത്തിഹാദിന്റെ യൂട്യൂബ് ചാനല്‍,വെബ്സൈറ്റ്,സിനിമാശാലകള്‍,തിരഞ്ഞെടുത്ത പൊതു ഇടങ്ങള്‍ എന്നിവയിലുടനീളം ഇവന്റ് തത്സമയം സംപ്രേക്ഷണം ചെയ്യും. ചരിത്രപരമായ പ്രാധാന്യമുള്ള അല്‍ ഐന്‍ സിറ്റി, ഐക്യത്തിന്റെയും സമൃദ്ധിയുടെയും ശൈഖ് സായിദിന്റെ ദര്‍ശനത്തിന്റെ പ്രതീകമാണ്. അതിന്റെ പ്രകൃതി പരിസ്ഥിതിയും ചരിത്രപരമായ അടയാളങ്ങളും എമിറാത്തി പൈതൃകത്തിന്റെ നിധികളാണ്.
പാരിസ്ഥിതികവും ചരിത്രപരവുമായ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അല്‍ ഐന്‍ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. യുഎഇയുടെ യാത്രയെയും സ്ഥാപക പിതാക്കന്മാരുടെ പൈതൃകത്തെയും ആദരിക്കുന്നതിലാണ് ചടങ്ങ് ഊന്നല്‍ നല്‍കുന്നത്,നൂതനമായ കഥപറച്ചില്‍ സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നു. ഈദ് അല്‍ ഇത്തിഹാദ് വെബ്സൈറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രത്യേക ആഘോഷ ഗൈഡുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലും ഈദ് അല്‍ എത്തിഹാദിന്റെ ഔദ്യോഗിക സോഷ്യ ല്‍ മീഡിയ അക്കൗണ്ടുകളിലും ഇന്‍സ്റ്റാഗ്രാം,ഫേസ്ബുക്ക്, യൂട്യൂബ്, ടിക് ടോക്ക്,എക്സ് എന്നിവയിലോ ഔദ്യോഗിക ഹാഷ്ടാഗുകള്‍ എന്നിവ ഉപയോഗിച്ചോ കണ്ടെത്താനാകും.