27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : ഇഎന്‍ടി ചികിത്സാരംഗത്ത് ഒരു പതിറ്റാണ്ടിലേറെ വിശ്വാസ്യതയും പാരമ്പര്യവും കൈമുതലാക്കിയ കേരളത്തിലെ അസന്റ് ഇഎന്‍ടി ആശുപത്രി ഗ്രൂപ്പിന്റെ ദുബൈ ശാഖഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് യുഎഇ മുന്‍ പരിസ്ഥിതി,ജലവകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സഈദ് അല്‍ കിന്ധി നിര്‍വഹിക്കും. 2014ല്‍ പെരിന്തല്‍മണ്ണയില്‍ ആരംഭിച്ച അസന്റ് ഇഎന്‍ടി ആശുപത്രി പിന്നീട് പാലക്കാടും കോഴിക്കോടും പ്രവര്‍ത്തനം തുടങ്ങി. ഇഎന്‍ടി ഹെഡ് ആന്റ് നെക്ക് വിഭാഗങ്ങളിലെ അസുഖങ്ങള്‍ക്കുള്ള നൂതനമായ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ എല്ലാ ചികിത്സയും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് അസന്റ് ഗ്രൂപ്പ് ചെയര്മാന് ഡോ.ഷറഫുദ്ദീന് പി.കെ ദുബൈയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ദുബൈയിലെ സംഭരംഭത്തി ല്‍ വ്യവസായ പ്രമുഖരായ എഎകെ ഗ്രൂപും കൈകോര്‍ത്തിട്ടുണ്ട്. കേരളത്തില്‍ ലഭിച്ചു വരുന്ന മികച്ച ഇഎന്‍ ടി ചികിത്സ പ്രവാസികള്‍ക്കും സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദുബൈയിലെ സെ ന്റര്‍ തുടങ്ങിയിട്ടുള്ളത്. ജന്മനാ കേള്‍വി നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കേള്‍വി തിരിച്ചുകിട്ടുന്നതിനായി കേരളത്തിലെ സര്‍ക്കാര്‍ നടപ്പാക്കിയ കോക്ലിയര്‍ ഇംപ്ലാന്റേഷന് പദ്ധതിയിലെ പാനല്‍ സര്‍ജനായ ഡോ.ഷറഫുദ്ദീന് ഇതിനകം 700 ലധികം കോക്ലിയര്‍ ഇംപ്ലാന്റേഷന് സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂര്‍ക്കംവലി, തലകറക്കം, ഓഡിയോളജി, സ്പീച്ച് തെറാപ്പി തുടങ്ങിയ ചികിത്സയും അസന്റ് സ്പെഷ്യാലിറ്റി സെന്ററിന്റെ പ്രത്യേകതയാണ്. ഡോ.പി.കെ ഷറഫുദ്ദീന് പുറമെ, ഡോ.രഞ്ജിത് വെങ്കിടാചലം,ഡോ. ഉണ്ണികൃഷ്ണന് താമരശ്ശേരി, ജനറല്‍ ഫിസിഷ്യന്‍ ഡോ.ഫര്‍ഹ മഹ്മൂദ്,ഓഡിയോളജിസ്റ്റ് ഡോ.ഷിന്‍ജു തോമസ്, സ്പീച്ച് തെറാപ്പിസ്റ്റ് അഷീനാ മുനീര്‍ എന്നിവരുടെ സേവനവും ദുബൈ അസന്റില്‍ ലഭ്യമാണ്. ദുബൈ അസന്റ് സ്പെഷ്യാലിറ്റി സെന്ററിന്റെ ഉദ്ഘടനത്തോടനുബന്ധിച്ച് സൗജന്യമായി സമ്പൂര്‍ണ ഇഎന്‍ടി സ്ക്രീനിങ്് സംവിധാനവും ഒരുക്കുന്നുണ്ട്.. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കായിരിക്കും ഈ സൗജന്യ പരിശോധന. ഇതില്‍ കൂര്‍ക്കംവലി, സ്ലീപ് അപ്നിയ, ഉറക്കത്തിലുള്ള ശ്വാസ തടസം ,സൈനസ് അസുഖങ്ങള്‍,അലര്‍ജി, കേള്‍വിക്കുറവ്,വെര്‍ടിഗോ/തലകറക്കം,സ്പീച്ച് അസെസ്മെന്റ് തുടങ്ങിയ വിദഗ്ധ പരിശോധന ഉള്‍പ്പെടും. കൂടാതെ ഇവിടെ നിന്നും സ്ക്രീന്‍ ചെയ്യുന്ന പ്രവാസിയായ ഏതൊരു രാജ്യക്കാരനുമായാ ഒരാള്‍ക്ക് കേരളത്തിലെ ആശുപത്രിയില്‍ സൗജന്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന് സര്‍ജറി ചെയ്തു നല്‍കും. സൗജന്യ മെഡിക്കല്‍ പരിശോധന കാലയളവില്‍ കേള്‍വി നഷ്ടപ്പെട്ടവരില്‍ തിരഞ്ഞെടുക്കുന്ന അര്‍ഹരായ പത്ത് രോഗികള്‍ക്ക് സൗജന്യമായി ഹിയറിംഗ് എയിഡുകള്‍ (ശ്രവണ സഹായികള്‍) നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ അസെന്റ് ഗ്രൂപ്പ് ചെയര്മാന് ഡോ. പി കെ ഷറഫുദ്ദീന്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.രഞ്ജിത്ത് വെങ്കിടാചലം,അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അനു ചാക്കോ,ബിസിനസ് ഡെവലെപ്മെന്റ് മാനേജര്‍ ശ്രീജിത്ത് വിജയകുമാര്‍ പങ്കെടുത്തു