27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : ഫ്രാന്‍ഗള്‍ഫ് ആജല്‍ കെഫാ ചാമ്പ്യന്‍സ് ലീഗ് സീസണ് ഫോറില്‍ ബിന്‍ മൂസ എഫ്സി ചാമ്പ്യന്മാര്. രണ്ടു മാസം മുമ്പ് തുടക്കംകുറിച്ച് 27 പ്രമുഖ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ കലാശപ്പോരാട്ടത്തില്‍
കെഫോര്‍ കട്ടണ്‍ മാഞ്ചസ്റ്റര്‍ എഫ്സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ദേര എഫ്സി കിരീടം ചൂടിയത്. യുണൈറ്റഡ് കാലിക്കറ്റ് എല്‍ സെവന് എഫ്സി ഏക പക്ഷീയമായ ഒരു ഗോളിന് അബ്രിക്കോ ഫ്രൈറ്റ് എഫ്സിയെ തോല്‍പ്പിച്ച് മൂന്നാം സ്ഥാനം നേടി. മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ യുണൈറ്റഡ് എഫ്സി കാലിക്കറ്റിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് അല്‍ ബര്‍ഷ ടൈപ്പിങ് ഷാര്‍ജ ജേതാക്കളായി. സമാപന ചടങ്ങ് യുഎഇ പ്രൈം മിനിസ്റ്റേഴ്സ് ഓഫീസിലെ ചീഫ് ഓഫ് ഗവണ്മെന്റ് സര്‍വീസസ് മുഹമ്മദ് ബിന്‍ താലിയ ഉദ്ഘാടനം ചെയ്തു. കെഫ പ്രസിഡന്റ് ജാഫര്‍ ഒറവങ്കര അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സന്തോഷ് കരിവെള്ളൂര്‍ സ്വാഗതം പറഞ്ഞു.
സിറാജുദ്ദീന്,അഡ്വ.ഈസ അനീസ്,റഫീക്ക് ആര്‍ക്കേ,അന്‍വര്‍ സാദത്ത് എംസി,ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ്, ഓള് ഇന്ത്യാ അത്ലറ്റിക് ഫെഡറേഷന് വൈസ് പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന്,വോള്‍ഗ ഗോപകുമാര്‍ മേനോന്,അബ്രികോ ഷാജി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടൂര്‍ണമെന്റിലെ മികച്ച താരമായി സഞ്ജയ് ലാല്‍,മികച്ച ഗോള്‍ കീപ്പറായി അബ്ദുല്‍ ഷുക്കൂര്‍,മികച്ച പ്രതിരോധ താരമായി മുഹമ്മദ് അനീസ് (എല്ലാവരും ബിന്‍ മൂസ ഗ്രൂപ്പ് ദേര എഫ്സി),ടൂര്‍ണമെന്റിലെ ടോപ് സ്കോററായി പത്ത് ഗോള്‍ നേടിയ വിനീഷ് വിനോദ് (അബ്രികോ ഫ്രെറ്റ് എഫ്സി) എന്നിവരെ തിരഞ്ഞെടുത്തു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി വണ്ടര്‍ വുമണ്‍ യുഎഇയുമായി ചേര്‍ന്ന് വൈവിധ്യമാര്‍ന്ന കലാപരിപാടികളും പാചകമത്സരവും സംഘടിപ്പിച്ചു. കെഫ ബോര്‍ഡ് മെമ്പേഴ്സ് നേതൃത്വം നല്കി. കെഫ ട്രഷറര്‍ ബൈജു ജാഫര്‍ നന്ദി പറഞ്ഞു.