
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
ദുബൈ : യുഎഇ 53ാം ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കെഎംസിസി ഡിസംബര്‍ രണ്ടിന് ദുബൈ ബ്ലഡ് ഡോണേഷന്‍ സെന്ററില്‍ കൈന്‍ഡ്നെസ് ബ്ലഡ് ഡോണേഷന്‍ ടീമുമായി സഹകരിച്ചു മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നടക്കുന്ന ക്യാമ്പ് വിജയിപ്പിക്കാന്‍ മണ്ഡലം,മുനിസിപ്പല്‍,പഞ്ചായത്ത് തലങ്ങളില്‍ കോര്‍ഡിനേറ്റര്‍മാരെ നിയമിച്ചു. ക്യാമ്പില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിക്കുന്ന മുനിസിപ്പല്‍,പഞ്ചായത്ത്,മണ്ഡലം കമ്മിറ്റികളെ പ്രശംസാ പത്രം നല്കി അനുമോദിക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. ഡിസംബര്‍ ഒന്നിന്നു അല്‍ നാസര്‍ ലൈസര്ലാണ്ടില് സംഘടിപ്പിക്കുന്ന ഈദ് അല്‍ ഇമാറാത്ത് വന്‍ വിജയമാക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സലാം കന്യാപ്പാടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര് സ്വാഗതം പറഞ്ഞു. ഭാരവാഹികളായ സിഎച്ച് നൂറുദ്ദീന്‍,ഹസൈനാര്‍ ബീജന്തടുക്ക,സുബൈര്‍ അബ്ദുല്ല,റഫീഖ് പടന്ന,കെപി അബ്ബാസ്,പിഡി നൂറുദ്ദീന്‍,അഷ്റഫ് ബായാര്‍,സിദ്ദീഖ് ചൗക്കി,ആസിഫ് ഹൊസങ്കടി പങ്കെടുത്തു. ട്രഷറര്‍ ഡോ.ഇസ്മായീല്‍ നന്ദി പറഞ്ഞു.