രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്നയിൽ ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിനെ തഴഞ്ഞു
അബുദാബി : ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ സാഹിത്യ വിഭാഗത്തിനു കീഴില്‍ ‘എഴുത്തനുഭവങ്ങളുടെ അക്ഷരക്കൂട്ട്’ സാഹിത്യ സദസ് സംഘടിപ്പിച്ചു. ഷാര്‍ജ പുസ്തകോത്സവത്തിനെത്തിയ പത്ര പ്രവര്‍ത്തകനും എഴുത്തുകാരനും അധ്യാപകനുമായ സികെ റഫീഖ് പുതുപൊന്നാനിക്ക് സ്വീകരണം നല്കി. ഇസ്്ലാമിക് സെന്റര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് വിപികെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല പറപ്പൂര് അധ്യക്ഷനായി. എല്‍വിസ് ചുമ്മാര്‍(ജയ്ഹിന്ദ് ടിവി),എംസിഎ നാസര്‍(മീഡിയ വണ്‍) മുഖ്യാതിഥികളായി.
ഇസ്്ലാമിക് സെന്റര്‍,കെഎംസിസി ഭാരവാഹികളായ സമീര്‍ സി,ബിസി അബൂബക്കര്‍,അഡ്വ.ശറഫുദ്ദീന്‍, ഹാഷിം ഹസന്‍കുട്ടി,കരീം കമാല്‍,പികെ അഹമ്മദ്,റഷീദ് പട്ടാമ്പി,അഷ്റഫ് പൊന്നാനി,ബാസിത് കയക്കണ്ടി പ്രസംഗിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ജാഫര്‍ കുറ്റിക്കോട് സ്വാഗതവും കണ്‍വീനര്‍ ഹകീം എടക്കഴിയൂര്‍ നന്ദിയും പറഞ്ഞു.പൊന്നാനിയുടെ ചരിത്രകാരന് അബ്ദുറഹ്്മാന് മാസ്റ്റര്‍,എഴുത്തുകാരായ മുഹമ്മദ് അലി മാങ്കടവ്,ജുബൈര്‍ വെള്ളാടത്ത്,റാഷിദ് ഹമീദ്,സഈദ നടേമ്മല്‍,സ്വാലിഹ് മാളിയേക്കല്‍,വിദ്യാര്‍ത്ഥിനിയും കവയിത്രിയുമായ ജസ ജമാല്‍ എന്നിവര്‍ എഴുത്തനുഭവങ്ങള്‍ പങ്കുവച്ചു.മുത്തലിബ് അരയാലന്‍,മുസ്തു ഉര്‍പ്പായി,യൂനുസ് തോലിക്കല്‍, അഷറഫ് ഹസൈനാര്‍,റിയാസ് പത്തനംതിട്ട നേതൃത്വം നല്കി.