27 മില്യണ്‍ ഫോളോവേഴ്സ്
മലപ്പുറം: പാലക്കാട് പൊലീസ് നടത്തിയ പാതിരാ റെയ്ഡ് സിപിഎമ്മും ബിജെപിയും അറിഞ്ഞ് കൊണ്ട് നടത്തിയ നാടകമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കേരളം കണ്ട വൃത്തികെട്ട രാഷ്ട്രീയക്കളിയാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘തോല്‍ക്കുമെന്ന് ഭയന്ന് എന്ത് തോന്നിവാസവും ചെയ്യാമെന്നാണോ. തികച്ചും രാഷ്ട്രീയ പ്രേരിതമായ വളരെ വിലകുറഞ്ഞ ഒരു അഭ്യാസമായിപ്പോയി ഇത്. നടപടി ക്രമങ്ങള്‍ പാലിക്കാതെ രണ്ട് വനിത നേതാക്കളുടെ മുറിയില്‍ ഓടിച്ചെന്ന് ഒരു പരിശോധനാ നാടകം നടത്തിയത് എന്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും’ കുഞ്ഞാലിക്കുട്ടി ചോദിച്ചു.
‘ജനറല്‍ പരിശോധനയാണെന്ന് പൊലീസും, ഇന്‍ഫര്‍മേഷന്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണെന്ന് ഇടതുപക്ഷവും ബിജെപിയും ഒരേ സ്വരത്തില്‍ പറയുന്നു. ഇവിടെ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ഇത് ഇടതുപക്ഷവും ബിജെപിയും പൊലീസും കൂടി ചേര്‍ന്ന് വളരെ ആസൂത്രിതമായി നടത്തിയ ഒരു നാടകമാണ്. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ തോല്‍ക്കുമെന്ന അറിവ് തന്നെയാണ് അതിന്റെ കാരണം.
പരാജയ ഭീതി മണത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഈ വില കുറഞ്ഞ നീക്കം വളരെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. യുഡിഎഫ് ഇതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും’ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.