27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ഹെല്‍ത്ത് കമ്മിറ്റിയും അജ്മാന് യൂണിവേഴ്സിറ്റിയും സംയുക്തമായി സൗജന്യ ദന്ത പരിശോധനാ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്യാമ്പ് അസോസിയേഷന് ട്രഷറര്‍ ഷാജി ജോണ്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ജനറല്‍ സെക്രട്ടറി ജിബി ബേബി പ്രസംഗിച്ചു.
ഹെല്‍ത്ത് കമ്മിറ്റി കോര്‍ഡിനേറ്റര്‍ മുഹമ്മദ് അബൂബക്കര്‍ സ്വാഗതവും കണ്‍വീനര്‍ പോള്‍ തോമസ് നന്ദിയും പറഞ്ഞു. അജ്മാന് യൂണിവേഴ്സിറ്റിയിലെ ഡോ.വിജയ്,ഡോ.ഇര്‍ഷാദ് എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം ദന്ത ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലും ബോധവത്കരണത്തിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 200ലേറെ പേര് പങ്കെടുത്തു.