27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : ഷാര്‍ജ അന്തരാഷ്ട്ര പുസ്തകമേളയിലേക്ക് അബുദാബി ശക്തി തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ യാത്ര സംഘടിപ്പിച്ചു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ അന്‍പതിലേറെ പേര് പങ്കെടുത്തു. ശക്തി പ്രസിഡന്റ് കെ.വി ബഷീര്‍,ജനറല്‍ സെക്രട്ടറി എ.എല്‍ സിയാദ്,വനിതാവിഭാഗം സെക്രട്ടറി സുമ വിപിന്‍,ഹാരിസ് സിഎംപി,പ്രജീഷ് മുങ്ങത്ത്,അന്‍വര്‍ ബാബു നേതൃത്വം നല്കി. കേരള സോഷ്യല്‍ സെന്റര്‍ പരിസരത്ത് നിന്ന് പുറപ്പെട്ട യാത്രാ സംഘം പാട്ടു പാടിയും കടങ്കഥകള്‍ പറഞ്ഞും കണക്കിലെ കളികള്‍ ആസ്വദിച്ചും തുടങ്ങിയ യാത്ര ജീവിതാനുഭവങ്ങള്‍ പങ്കവച്ച് മുന്നേറി. പരസ്പര സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും ചേര്‍ത്തുനിര്‍ത്തലിന്റെയും വൈകാരിക തലങ്ങളിലേയ്ക്ക് ഓരോരുത്തരെയും യാത്ര കൊണ്ടെത്തിച്ചു. തിരിച്ചുള്ള യാത്രയില്‍ പുസ്തക മേള സമ്മാനിച്ച അനുഭവങ്ങള്‍ ഓരോരുത്തരും പങ്കുവച്ചു. വിവിധ ദേശക്കാരും ഭാഷക്കാരും വേഷക്കാരും മുതിര്‍ന്നവരും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഷാര്‍ജ പുസ്തകോത്സവത്തില്‍ സന്ദര്‍ശകരായെത്തിയ കാഴ്ച യാത്രാംഗങ്ങളില്‍ ആവേശമുളവാക്കി.