കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
പ്രമേയം കൊണ്ട് പ്രേക്ഷകനെ വിസ്മയിപ്പിച്ച് തിയറ്ററുകളിൽ ആളെ കൂട്ടിയ ആസിഫ് അലി ചിത്രം ‘കിഷ്കിന്ധാ കാണ്ഡ’ത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം നവംബർ 19 ചൊവ്വാഴ്ച ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും. നേരത്തെ നവംബർ ഒന്നിന് എത്തുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും സ്ട്രീം ചെയ്തില്ല.
സെപ്റ്റംബർ 12നാണ് ‘കിഷ്കിന്ധാ കാണ്ഡം’ തിയറ്ററുകളിലെത്തിയത്. പോസിറ്റീവ് റിവ്യൂ ലഭിച്ച ചിത്രം തിയറ്ററുകളിൽ ഹൗസ്ഫുള്ളായിരുന്നു. വിദേശത്തും ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ദിൻജിത്ത് അയ്യത്താൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ ആസിഫ് അലി, വിജയരാഘവൻ, അപർണ ബാലമുരളി, അശോകൻ, ജഗദീഷ്, മേജർ രവി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ.
ഹിസ്റ്റോറിക്കൽ ഡ്രാമ വിഭാഗത്തിൽപെടുന്ന സീരീസ് ഫ്രീഡം അറ്റ് മിഡ്നൈറ്റ് ഒടിടിയിൽ പുറത്തിറങ്ങി. ആദ്യ സീസണിലെ ഏഴ് എപ്പിസോഡുകൾ സോണി ലിവിലാണ് സ്ട്രീം ചെയ്യുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ സങ്കീർണ്ണതകളും, ആ കാലഘട്ടത്തിലെ സാമൂഹിക-രാഷ്ട്രീയ കാലാവസ്ഥയും, ഇന്ത്യ – പാകിസ്താൻ വിഭജനവുമെല്ലാം സീരീസ് ജീവസുറ്റതാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഡൊമിനിക് ലാപിയറിന്റെയും ലാറി കോളിൻസിന്റെയും പ്രശസ്തമായ ഇതേ പേരിലെ പുസ്തകത്തെ ആധാരമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്.