27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : അന്തരിച്ച ഫാരിസ് സയീദ് അല്‍ മസ്റൂയിയുടെ നിര്യാണത്തില്‍ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അനുശോചിച്ചു. അബുദാബി പൊലീസ് ചീഫ് മേജര്‍ ജനറല്‍ ഖലഫ് ഖല്ഫാന് അല്‍ മസ്റൂയിയുടെ മാതാവാണ് ഫാരിസ് ഖലഫ് അല്‍ മസ്റൂയി.
മേജര്‍ ജനറല്‍ ഖലഫ് അബുദാബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫും അബുദാബി ഹെറിറ്റേജ് അതോറിറ്റി ചെയര്‍മാനുമാണ്. അബുദാബിയിലെ വസതി സന്ദര്‍ശിച്ച ശൈഖ് ഹംദാന്‍,പരേതയുടെ കുടുംബത്തോടും ബന്ധുക്കളോടും ആത്മാര്‍ത്ഥമായ അനുശോചനം അറിയിച്ചു. ആത്മാവിന് കരുണ നല്‍കാനും സ്വര്‍ഗത്തില്‍ ഇടം നല്‍കാനും സര്‍വശക്തനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു.