മസ്കത്ത് കോഴിക്കോട് ജില്ലാ കെഎംസിസി ‘സസ്നേഹം കോഴിക്കോട്’ സമാപിച്ചു
അബുദാബി : ചൂടുകാലത്തിന് ശമനം വന്നതോടെ യുഎഇയിലെ പാര്‍ക്കുകള്‍ വാരാന്ത്യങ്ങളില്‍ നിറഞ്ഞൊഴുകുന്നു. പ്രായഭേദമെന്യെ ആയിരങ്ങളാണ് പാര്‍ക്കുകളില്‍ എത്തുന്നത്. സന്ദര്‍ശനത്തിനു പുറമെ കുടുംബ-സുഹൃദ് സംഗമങ്ങളും നാട്ടുകൂട്ടങ്ങളും പാര്‍ക്കുകളെ സജീവമാക്കുകയാണ്. തിരക്കേറിയതോടെ പാര്‍ക്കുകളിലെ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കയിട്ടുണ്ട്.
ബാര്‍ബിക്യൂ പാടില്ലാത്ത പാര്‍ക്കുകളില്‍ ഭക്ഷണം ചുടുകയോ വേവിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഫുട്ബോള്‍ കളി നിരോധിക്കപ്പെട്ട പാര്‍ക്കുകളുമുണ്ട്. സൂക്ഷ്മമായി പരിപാലിക്കുന്ന ചെടികളും വൃക്ഷങ്ങളും കേടുവരുത്തരുത്. നിയമങ്ങളും നിര്‍ദേശങ്ങളും പാലിച്ച് വിനോദങ്ങളില്‍ ഏര്‍പ്പെടണമെന്ന് അബുദാബി മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. ഇത് ലംഘിക്കുന്നവരില്‍ നിന്നും കനത്ത പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. യുഎഇയിലെ ഓരോ പാര്‍ക്കുകളും പരിസരങ്ങളും ആരെയും ആകര്‍ഷിക്കുന്ന വിധത്തിലാണ് അണിയിച്ചൊരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്കുള്ള വിനോദ സൗകര്യങ്ങളും മുതിര്‍ന്നവര്‍ക്ക് സംഗമിക്കാനും സ്വസ്ഥമായി ഇരിക്കുവാനും വിശേഷങ്ങള്‍ പങ്കുവക്കാനും എല്ലാ പാര്‍ക്കുകളിലും സൗകര്യമുണ്ട്.
കൂടാതെ ബാര്‍ബിക്യൂ സൗകര്യങ്ങളുള്ള പാര്‍ക്കുകളും നിരവധിയുണ്ട്. വാരാന്ത്യങ്ങള്‍ വിനോദകരമാക്കി മാറ്റാനും കുട്ടികളോടൊപ്പം ഉല്ലസിക്കാനും പൊതുപാര്ക്കുകളാ ണ് ബഹുഭൂരിഭാഗം പേരും തിരഞ്ഞെടുക്കുന്നത്. തികച്ചും സൗജന്യമായി പ്രവേശിക്കാ വുന്ന പാര്‍ക്കുകളാണ് ഏറെയും. ചുരുങ്ങിയ നിരക്ക് മാത്രം ഈടാക്കി പ്രവേശനം അനുവദിക്കുന്ന പാര്‍ക്കുകളുമുണ്ട്. കുട്ടികള്‍ക്ക് സുരക്ഷിതമായി ആര്ത്തുല്ലസിക്കാവുന്ന വിധത്തിലാണ് ഇവയെല്ലാം സജ്ജീകരിച്ചിട്ടുള്ളത്.