27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : പേഴ്സണല്‍ ബ്രാന്‍ഡിങ് സ്ട്രാറ്റജിസ്റ്റ് ഫര്ഹാന് അക്തറിന്റെ ‘ബിഎ ബ്രാന്‍ഡ്’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ജീവിതത്തില്‍ എങ്ങനെ ഉയര്ത്തെഴുന്നേല്ക്കാം,ഫോകസ് ചെയ്യുന്ന വഴികളും വ്യക്തിപരമായ ബ്രാന്‍ഡ് ശക്തമാക്കാനുള്ള സുതാര്യമായ പാഠങ്ങളും ഈ പുസ്തകം നല്കുന്നു. ശൈലിപരമായ വളര്‍ച്ചയും ബിസിനസ് നേട്ടങ്ങളും കൈവരിക്കാന്‍ വ്യക്തി ബ്രാന്‍ഡിങ് എത്രമാത്രം സഹായകമാകുമെന്ന പ്രാധാന്യവും പുസ്തകം ഉള്‍ക്കൊള്ളിക്കുന്നു. പ്രകാശന ചടങ്ങില്‍ ഗ്രോ വാലി സിഇഒ ജസീര്‍ ജമാല്‍,ടെന്‍ എക്സ് എംഡി സുകേഷ് ഗോവിന്ദന്, ഫര്ഹാന് അക്തറിന് വേണ്ടി പുസ്തകം പ്രകാശനം ചെയ്തു. ചടങ്ങില്‍ ഹൈദ്രോസ് തങ്ങള്‍,റിയാസ് ഹക്കീം,ബഷീര്‍ തിക്കോടി,ചാക്കോ ഊളിക്കാടന് പ്രസംഗിച്ചു. ഷഹനാസ് മാക്ബെത്ത് സ്വാഗതവും ഫര്ഹാന് അക്തര്‍ നന്ദിയും പറഞ്ഞു.