27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയില്‍ വെച്ച് ‘പെണ്ണില്ലം’ സ്ത്രീകളുടെ കൂട്ടായ്മ പ്രസിദ്ധികരിച്ച ബബിത ലത്തീഫിന്റെ ‘മഴയുടെ മര്‍മ്മരങ്ങള്‍’ കവിതാ സമാഹാരം എഴുത്തുകാരി കെപി സുധീര അക്ഷരം സാഹിത്യ ക്ലബ് പ്രതിനിധി വിപി റാഷിദിന് കോപ്പി നല്കി പ്രകാശനം ചെയ്തു. പട്ടാമ്പി പള്ളിപ്പുറം സ്വദേശിയായ ബബിത ലത്തീഫ് ആത്മവിശ്വാസത്തിന്റെയും കരുത്തിന്റെയും പ്രതീകമാണ്. ആറാം വയസില്‍ പോളിയോ ബാധിച്ചു ഇരുകാലും തളര്‍ന്ന ബബിത ലത്തീഫ് പിന്നീടുള്ള കാലം വീല്‍ ചെയറിന്റെ സഹായത്തിലാണ് മുമ്പോട്ട് നീങ്ങുന്നത്. എന്നാല്‍ സബ് ഇന്‍സ്പെക്ടറുടെ മകളായ ഈ എഴുത്തുകാരിയുടെ ശരീരത്തെ മാത്രമേ പോളിയോ ബാധിച്ചുള്ളൂ. മനസിന്റെ കരുത്തും നിശ്ചയദാര്‍ഢ്യത്തിനും പോളിയോയ്ക്ക് കീഴ്പെടുത്താന്‍ സാധിച്ചില്ല എന്ന് തെളിയിക്കുന്നതാണ് ജീവിതവും എഴുത്തും. ഭര്‍ത്താവ് ലത്തീഫും മകനും അടങ്ങിയതാണ് ബബിതയുടെ കുടുംബം.