
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ഷാര്‍ജ : കലുഷിതമായ പശ്ചിമേഷ്യന്‍ രാഷ്ട്രീയ സാമൂഹിക ഭൂമികയുടെ അടിസ്ഥാന പ്രശ്നങ്ങള്‍ അറിയാന്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. അനുഗ്രഹീതമായ ഖുദ്സിന്റെ ആവിര്‍ഭാവം, വളര്‍ച്ച, നാഗരികത, വിവിധ മതവിഭാഗങ്ങളുടെ പുണ്യ കേന്ദ്രങ്ങള്‍, അവയുടെ ദീര്‍ഘകാലത്തെ ചരിത്രം, നൂറ്റാണ്ടുകളിലൂടെ നീണ്ടുപോയ വിവിധ വൈദേശികാധിപത്യങ്ങള്, അതിജീവിച്ച കൊടും യുദ്ധങ്ങള്‍, വര്‍ത്തമാന കാലത്തെ കാലുഷ്യങ്ങള്‍, വിമോചനത്തിന്റെ രീതിശാസ്ത്രം, പ്രതീക്ഷകള്‍ പ്രതിപാദിക്കുന്ന ഒരു ചരിത്ര റഫറന്‍സ് ഗ്രന്ഥത്തിന്റെ സമ്പൂര്‍ണ്ണതയും ആധികാരികതയും അവകാശപ്പെടാവുന്ന ഈ കൃതി രചിച്ചത് പ്രമുഖ വാഗ്മിയും ഗ്രന്ഥകാരനുമായ എം.എം. അക്ബര്‍ ആണ്. കൃത്യമായ കാലക്രമത്തിന്റെ ചിട്ടയിലും ആധികാരിക ചരിത്ര രേഖകളുടെ പിന്‍ബലത്തിലും വ്യത്യസ്ത മതഗ്രന്ഥങ്ങള്‍ അവലംബിച്ചും വിവിധ കാലഘട്ടങ്ങളിലെ സംഭവവികാസങ്ങള്‍ ചിത്ര സഹിതവും വേണ്ടിടങ്ങളില്‍ ഹീബ്രു ഭാഷയിലെതന്നെ പദങ്ങള്‍ നല്‍കിയും സ്പഷ്ടവും വ്യക്തവുമായ ഭാഷയില്‍ ഖുദ്സിന്റെ ചരിത്രാഖ്യാനം ഇവിടെ നടത്തിയിരിക്കുന്നു. ചവിട്ടുന്നവന്റെ അട്ടഹാസവും അത് കൊള്ളുന്നവന്റെ നിലവിളിയും സമീകരിക്കപ്പെടുന്ന കാലത്ത്, വസ്തുതകള്‍ വെളിച്ചത്ത് കൊണ്ടു വരുന്നത് തന്നെ തമസ്സ് അകറ്റാന്‍ ഏറെ സഹായപ്പെടും, തീര്‍ച്ച. നിക്ഷ്പക്ഷത ഒരു പക്ഷമല്ലെങ്കില്‍, പക്ഷാന്തരമില്ലാതെ അംഗീകരിക്കാവുന്ന ഒരു ആധികാരിക ചരിത്ര കൃതി എന്ന് ഒറ്റവായനയില്‍തന്നെ വിലയിരുത്താവുന്ന പുസ്തകം. ഷാര്‍ജ ബുക്ക് ഫെയറിന്റെ ആദ്യദിനത്തില്‍തന്നെ പ്രകാശനം ചെയ്യപ്പെട്ട ഈ പുസ്തകം 7 ാം നമ്പര്‍ ഹാളിലെ കെഎന്‍എം ബുക്സില്‍ ആകര്‍ഷക വിലയില്‍ ലഭ്യമാണ്.