കസാനക്കോട്ട പ്രവാസി സംഗമം സമാപിച്ചു
അബുദാബി : ഒരു ഇന്ത്യക്കാരന്റെ ഉടമസ്ഥയിലുള്ള കമ്പനിയുടെ ജിസിസിയിലെ ഏറ്റവും വലിയ ലിസ്റ്റിങ് എന്ന റെക്കോര്‍ഡോടെ ലുലു റീട്ടെയില്‍ ട്രേഡിങ്ങിന് തുടക്കമായി. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിന്‍ ഹസന് അല്‍സുവൈദി, ലുലു ചെയര്മാന് എം.എ യൂസഫലി എന്നിവര്‍ ചേര്‍ന്ന് ബെല്‍ റിങ് മുഴക്കി ട്രേഡിങ്ങിന് തുടക്കംകുറിച്ചു. സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പടെ ബെല്‍ റിങ് സെറിമണിക്ക് സാക്ഷിയായി. ജിസിസിയിലെ നിക്ഷേപകരും ലോകത്തെ വിവിധയിടങ്ങളിലെ ലുലു ജീവനക്കാരും ഉപഭോക്താക്കളും ഉള്‍പ്പടെ ലൈവ് സ്ട്രീമിങ്ങിലൂടെ ട്രേഡിങ്ങിന് തുടക്കംകുറിച്ച നിമിഷത്തില്‍ ഭാഗമായി. യുഎഇയുടെയും ജിസിസിയുടെയും വികസനത്തിന് ലുലു നല്കിയ പങ്കാളിത്വം മാതൃകാപരമാണെന്നും പൊതുപങ്കാളിത്വത്തിലേക്ക് കടന്നതോടെ കൂടുതല്‍ ജനകീയമാവുകയാണ് ലുലുവെന്നും യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിന്‍ ഹസന് അല്‍സുവൈദി പറഞ്ഞു.
യുഎഇ ഉള്‍പ്പടെ അറബ് രാജ്യങ്ങളിലെയും വിദേശ നിക്ഷേപകരുടെയും മികച്ച പങ്കാളിത്തമാണ് ലുലു റീട്ടെയില്‍ ഓഹരികള്‍ക്ക് ഉള്ളത്. ലിസ്റ്റിങ്ങ് ശേഷവും റീട്ടെയ്ല്‍ നിക്ഷേപകരില്‍ നിന്ന് മികച്ച ഡിമാന്‍ഡ് ലുലു റീട്ടെയിലിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ലുലുവിന്റെ റീട്ടെയില്‍ യാത്രയിലെ ചരിത്രമുഹൂര്‍ത്തമാണ് എഡിഎക്സ് ലിസ്റ്റിങ്ങെന്നും നിക്ഷേപകര്‍ ലുലുവില്‍ അര്‍പ്പിച്ച വിശ്വാസമാണ് ലിസ്റ്റിങ്ങിലൂടെ യാഥാര്‍ത്ഥ്യമാകുന്നതെന്നും ലുലു ചെയര്മാന് എം.എ യൂസഫലി വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് മികച്ച റിട്ടേണ്‍ ലഭിക്കുന്നതിനുള്ള പ്രയത്നം ലുലു തുടരും. മൂന്ന് വര്‍ഷത്തിനകം നൂറ് സ്റ്റോറുകളെന്ന ലക്ഷ്യത്തിലാണ് ലുലു. നിക്ഷേപകര്‍ ലുലുവില്‍ അര്‍പ്പിച്ച ആത്മവിശ്വാസത്തിന് ഏറ്റവും മികച്ച പിന്തുണ നല്‍കും. ജിസിസിയിലെ രാജകുടുംബാംഗങ്ങള്‍ അടക്കം ലുലു റീട്ടെയിലില്‍ ഭാഗമായ നിക്ഷേപ സ്ഥാപനങ്ങള്‍ക്കും ലുലുവിന് ഉറച്ച പിന്തുണ നല്കുന്ന ഭരണ നേതൃത്വങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും എം.എ യൂസഫലി വ്യക്തമാക്കി. ലുലു ജീവനക്കാരാണ് കരുത്തെന്നും അദേഹം കൂട്ടിചേര്‍ത്തു.
അബുദാബി പെന്ഷന് ഫണ്ട്,എമിറേറ്റ്സ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനി,ബഹ്റൈന്‍ മുംതലകത്ത് ഹോള്‍ഡിങ്സ്,ഒമാന്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി,കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി,ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി തുടങ്ങിയവരാണ് പ്രധാന നിക്ഷേപകര്‍. ജിസിസിയിലെ രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പടെ നിക്ഷേപകരാണ്. പ്രഫഷണല്‍ നിക്ഷേപക സ്ഥാപനങ്ങള്‍ കൂടാതെ ഐപിഒ തുടങ്ങി പതിനാറ് ദിവസത്തിനകം അരലക്ഷത്തിലേറെ വ്യക്തിഗത നിക്ഷേപകരാണ് ഓഹരി സബ്സക്രൈബ് ചെയ്തത്. വന്‍ ഡിമാന്‍ഡ് പരിഗണിച്ച് ഓഹരികള്‍ 30% ശതമാനമാക്കി ഉയര്‍ത്തിയിരുന്നു.
അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്തമാണ് ലുലു ഐപിഒക്ക് ലഭിച്ചത്. 25 ഇരട്ടി അധിക സമാഹരണത്തോടെ 3 ലക്ഷം കോടി രൂപയിലധികമാണ് സമഹാരിച്ചത്. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 5 വരെയായിരുന്നു പ്രാരംഭ ഓഹരി വില്‍പ്പന. ആദ്യം 25 ശതമാനം ഓഹരികളാണ് ലിസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ഡിമാന്‍ഡ് വര്‍ധിച്ചതോടെ 30 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. 3.12 ലക്ഷം കോടി രൂപയുടെ സബ്സ്ക്രിബ്ഷന് അപേക്ഷകളാണ് ലഭിച്ചത്. 89 ശതമാനം നിക്ഷേപ സ്ഥാപനങ്ങള്‍ക്കും, 10 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കും ഒരു ശതമാനം ഓഹരികള്‍ ജീവനകാര്‍ക്കുമായാണ് വകയിരുത്തിയത്. 574 കോടി ഡോളറാണ് ലുലു റീട്ടെയിലിന്റെ വിപണി മൂല്യം. നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെ 75 ശതമാനവും ലാഭവിഹിതമായി നല്‍കുന്നത് പരിഗണിക്കുമെന്ന് ലുലു നേരത്തെ വ്യക്തമാക്കിയിരുന്നു. ജിസിസിയിലും മറ്റ് രാഷ്ട്രങ്ങളിലുമുള്ള വിപുലീകരണ പദ്ധതികളും കൂടുതല്‍ നിക്ഷേപക സാന്നിധ്യം ഉറപ്പാക്കി. വിദേശരാജ്യത്ത് ഒരു മലയാളി സംരംഭകന് തുടങ്ങിയ സംരംഭം ജിസിസി രാജകുടുംബാംഗങ്ങളുടെ അടക്കം നിക്ഷേപക പങ്കാളിത്തം നേടിയത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ്.