27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി സ്പോര്‍ട്സ് ആന്റ് കള്‍ച്ചറല്‍ വിങ് സംഘടിപ്പിച്ച ചക്ദേ കാഞ്ഞങ്ങാട് സംഗമത്തില്‍ നടത്തിയ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഹസീന ക്ലബ് ചിത്താരി ജേതാക്കളായി. ക്രസന്റ് യുണൈറ്റഡ് കൊത്തിക്കാലിനെ പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. ഫുട്ബോള്‍ മത്സരത്തില്‍ 16 ടീമുകള്‍ പങ്കെടുത്തു. വടംവലി മത്സരത്തില്‍ അബുദാബി പരപ്പ മേഖല കെഎംസിസി ഒന്നാംസ്ഥാനം നേടി. ബി ട്ടി ഗല്ലി ബല്ലാ കടപ്പുറത്തെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. എട്ടു ടീമുകള്‍ വടംവലി മത്സരത്തില്‍ പങ്കെടുത്തു. ഷൂട്ടൗട്ടില്‍ ആവിയില്‍ കെഎംസിസിയും അമ്പെയ്ത്തില്‍ ഗ്രീന്‍സ്റ്റാര്‍ പാലായിയും ജേതാക്കളായി. ഷഹാമ ബാഹ്യ ഫുട്ബോള്‍ ഗ്രൗണ്ടില്‍ നടന്ന സംഗമം സേഫ് ലൈന്‍ ഗ്രൂപ്പ് എംഡി അബൂബക്കര്‍ കുറ്റിക്കോല്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കബീര്‍ കല്ലൂരാവി അധ്യക്ഷനായി. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള രണ്ടായിരത്തോളം പേര് ചക്ദേ സംഗമത്തെ ഉത്സവമാക്കി. ദഫ്മുട്ട്,മാപ്പിളപ്പാട്ട്,ഒപ്പന,ഡാന്‍സ് ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ അരങ്ങേറി.
ഡോക്ടറേറ്റ് ഉള്‍പ്പെടെ ഉന്നത വിജയം നേടിയ പരപ്പ സ്വദേശികളായ താജുദ്ദീന് കാരാട്ട്,അസ്കര്‍ കാരാട്ട്,ബാസില്‍ ബഷീര്‍ എടത്തോട് എന്നിവരെ ഉപഹാരം നല്കി ആദരിച്ചു. കെഎംസിസി ജില്ലാ,സംസ്ഥാന,മണ്ഡലം ഭാരവാഹികളായ പികെ അഹമ്മദ്,അനീസ് മാങ്ങാട്,ഹനീഫ പടിഞ്ഞാര്‍മൂല,അബ്ദുറഹ്മാന് ഹാജി ചേക്കു,പികെ അഷറഫ്,കെകെ സുബൈര്‍,റാഷിദ് ഇടത്തോട്,അഷറഫ് കൊത്തിക്കാല്‍,സിഎച്ച് അബ്ദുസ്സലാം,ഫാറൂഖ് കൊളവയല്‍,അസീസ് പെര്‍മുദ,അസീസ് ആറാട്ട്കടവ്,നൗഷാദ് മിഹ്റാജ്,ഷുക്കൂര്‍ ഒളവറ,ഹാഷിം ആറങ്ങാടി,സിഎച്ച് നൂറുദ്ദീന്‍,കരീം കള്ളാ ര്‍,സത്താര്‍ കാഞ്ഞങ്ങാട്, മുബാഷ് ബഷീര്‍,ആരിഫ് കൊത്തികാല്‍,ബഷീര്‍ വണ്‍ഫോര്‍ പങ്കെടുത്തു. സിഎച്ച് അഷറഫ് കൊത്തിക്കാല്‍,യുവി ശബീര്‍, കബീര്‍ കല്ലൂരാവി,മുനീര്‍ പാലായി എന്നിവര്‍ നേതൃത്വം നല്കി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നിസാര്‍ എടത്തോട് സ്വാഗതവും ജനറല്‍ സെക്രട്ടറി മിദ്ലാജ് കുശാല്‍നഗര്‍ നന്ദിയും പറഞ്ഞു.