27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : പ്രവാസിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹനീഫ് തളിക്കുളത്തിന്റെ ‘തട്ടാരക്കുന്നിനപ്പുറത്ത്’ പുസ്തകത്തിന്റെ പ്രകാശനം സാഹിത്യകാരന് പി.കെ പോക്കര് നിര്‍വഹിച്ചു എല്‍വിസ് ചുമ്മാര്‍ പുസ്തകം ഏറ്റുവാങ്ങി. ഷാര്‍ജബുക്ക് ഫയറിലെ റൈറ്റേഴ്സ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ മുരളിമാഷ് മംഗലത്ത് പുസ്തകം പരിചയപ്പെടുത്തി. മാധ്യമ പ്രവര്ത്തകന് എംസിഎ നാസര്‍ മുഖ്യാതിഥിയായി.
മുതിര്‍ന്ന കെഎംസിസി നേതാവ് ടി.പി അബ്ബാസ് ഹാജി,തൃശൂര്‍ ജില്ലാ ഭാരവാഹികളായ ജമാല്‍ മനയത്ത്, അബ്ദുല്‍ ഗഫൂര്‍ പട്ടിക്കര,ബഷീര്‍ വരവൂര്‍,ആര്‍വിഎം മുസ്തഫ,അഷ്റഫ് കൊടുങ്ങല്ലൂര്‍,അബു ഷമീര്‍,നൗഷാദ് ടാസ്,ബഷീര്‍ പെരിഞ്ഞനം,മുഹമ്മദ് വെട്ടുകാട്,തൃശൂര്‍ മണ്ഡലം പ്രസിഡന്റ് ഷമീര്‍ പണിക്കത്ത്,സാഹിത്യകാരന് അനസ് മാള,പ്രസാധാകന്‍ ലിപി അക്ബര്‍ പ്രസംഗിച്ചു.