27 മില്യണ്‍ ഫോളോവേഴ്സ്
മസ്കത്ത് : ഐസിഎസ് മസ്കത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമയുടെ ദീര്‍ഘകാല ജനറല്‍ സെക്രട്ടറിയായിരുന്ന രാമന്തളി മുഹമ്മദ്കോയ തങ്ങളുടെ അനുസ്മരണം അസൈബയില്‍ നടന്നു. അശ്റഫ് ഫലാഹി കല്ലാച്ചി ഉദ്ഘാടനം ചെയ്തു. എന്‍കെ അബൂബക്കര്‍ ഫലാഹി അധ്യക്ഷനായി. അബ്ദുല്ല വഹബി വല്ലപ്പുഴ,ഉവൈസ് വഹബി ചിറ്റാരിപ്പറമ്പ്,ഉസ്മാന് സഖാഫി പ്രസംഗിച്ചു. അഷറഫ് നിടുന്തോല്‍,സുഹൈല്‍ കാളികാവ്,ഇസ്മായീല്‍ കോമത്ത്,റാഷിദ്,മുസ്തഫ വി.ടി.കെ,നുസൂര്‍ ചപ്പാരപ്പടവ് പങ്കെടുത്തു. യൂനുസ് വഹബി വലകെട്ട് സ്വാഗതവും അയ്യൂബ് പള്ളിയത്ത് നന്ദിയും പറഞ്ഞു.