
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
ഷാര്‍ജ : സ്മിത പ്രമോദിന്റെ പുസ്തകം ഓര്‍മകളുടെ മുറി(വ്) ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശിതമായി. ഓര്‍മകളുടെ മുറി(വ്) ഒരു ഓര്മ പുസ്തകമാണ്. നിറഞ്ഞ ഓര്‍മ്മകളുടെ വേലിയേറ്റമാണിത്, ഓര്‍മകളുടെ മുറിയും മുറിവുമാണ് ഈ പുസ്തകം. പ്രകാശന ചടങ്ങില്‍ ഏറെ വ്യത്യസ്തമായത്,സ്മിതയുടെ ആദ്യ പുസ്തകം ഏറ്റുവാങ്ങിയത് ഭര്‍ത്താവ് പ്രമോദ്,മക്കളായ പ്രണവ്,സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ്. യുഎഇയിലെ സാഹിത്യ സാംസ്കാരിക മേഖലകളില്‍ ചിരപരിചിതരായ രമേഷ് പെരുമ്പിലാവ്,പി.ശിവപ്രസാദ്,മുരളിമാഷ്,ഹാറൂണ്‍ കക്കാട്,ഗീത മോഹന്‍,ഹരിതം പബ്ലിഷേഴ്സ് സിഇഒ പ്രതാപന് തായാട്ട്,പി.കെ അനില്‍കുമാര്‍ പങ്കെടുത്തു. സ്മിത പ്രമോദ് മറുപടി പ്രസംഗം നടത്തി. രഘുമാഷ് പുസ്തകം പരിചയപ്പെടുത്തി.