ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ വർക്കിംഗ് ഗ്രൂപ്പ് വൈസ് ചെയർപേഴ്സണായി യുഎഇ വനിത
അല്‍ഐന്‍ : അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ പ്രവാസി സമൂഹം ഏറ്റെടുത്ത ടാല്‍റോപ് സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സിന് അല്‍ ഐനിലും മികച്ച പ്രതികരണം. ഗള്‍ഫ് ചന്ദ്രികയുമായി സഹകരിച്ചാണ് ടാല്‍റോപ് യുഎഇയിലെ വിവിധ എമിറേറ്റുകളിലായി സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സുകള്‍ സഘടിപ്പിക്കുന്നത്. നിരവധി മലയാളി സംരംഭകരും സാങ്കേതിക മേഖലയിലെ വിദഗ്ധരും വന്‍കിട ടെക് സംരംഭകരും വിവിധ ഇന്‍ഡസ്ട്രി എക്സ്പേര്‍ട്ടുകളും സജീവമായി പങ്കെടുത്ത അല്സറൂജിലെ റാഡിസണ്‍ ബ്ലു ഹോട്ടല്‍ ആന്റ് റിസോര്‍ട്ടില്‍ നടന്ന കോണ്‍ഫറന്‍സ് ടാല്‍റോപ് നിര്‍മിച്ചെടുക്കുന്ന സിലിക്കണ്‍ വാലി മോഡല്‍ കേരളത്തിന് പൂര്‍ണ പിന്തുണ അറിയിച്ചു. ടാല്‍റോപിന്റെ സിലിക്കണ്‍ വാലി മിഷന്റെ പ്രാധാന്യവും ആഗോള കമ്പനികള്‍ വളര്‍ന്നുവരാന്‍ സഹായകമായ വിധത്തില്‍ കേരളത്തില്‍ രൂപപ്പെട്ടു കൊണ്ടിരിക്കുന്ന ഇക്കോസിസ്റ്റവും കോണ്‍ഫറന്‍സില്‍ ചര്‍ച്ചയായി. നിരവധി നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പ്രവാസി സമൂഹം പങ്കുവച്ചു. ഇന്ത്യക്ക് പുറമെ മറ്റു രാജ്യങ്ങളിലേക്കും ടാല്‍റോപ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ജിസിസിയില്‍ ടാല്‍റോപിന്റെ ഇന്റര്‍നാഷണല്‍ ഓഫീസ് പ്രവര്‍ത്തിച്ചുവരുന്നു. ആദ്യഘട്ടത്തില്‍ 20ഓളം രാജ്യങ്ങളിള്‍ സാന്നിധ്യമറിയിക്കാനാണ് പദ്ധതി. കോണ്‍ഫറന്‍സില്‍ അല്‍ഐന്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ദീന് തങ്ങള്‍, ഗള്‍ഫ് ചന്ദ്രിക ഗവേര്‍ണിങ് ബോഡി ജനറല്‍ കണ്‍വീനര്‍ ഷുക്കൂര്‍ അലി കല്ലുങ്ങല്‍,അല്‍ഐന്‍ കെഎംസിസി സംസ്ഥാന ആക്ടിങ് സെക്രട്ടറി അയ്യൂബ് പൂമാടത്ത്,ട്രഷറര്‍ തസ്വീര് കെവി,ടാല്‍റോപ് കോഫൗണ്ടര്‍ ആന്റ് സിഇഒ സഫീര്‍ നജുമുദ്ദീന്‍,ടാല്‍റോപ് കോഫൗണ്ടര്‍ ആന്റ് ചീഫ് മീഡിയ ഓഫീസര്‍ ഷമീര്‍ ഖാന്,ടാല്‍റോപ് കോഫൗണ്ടര്‍ ആന്റ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അനസ് അബ്ദുല്‍ ഗഫൂര്‍,ചന്ദ്രിക കോഴിക്കോട് റസിഡന്റ് മാനേജര്‍ പി.എം മുനീബ് ഹസന്,മാര്‍ക്കറ്റിങ് മാനേജര്‍ നബീല്‍ തങ്ങള്‍,ടാല്‍റോപ് ഡയരക്ടര്‍ ഓഫ് കണ്‍സ്ട്രക്ഷന്‍സ് മുഹമ്മദ് ആഷിഖ് പ്രസംഗിച്ചു.