സഊദി അറേബ്യയിൽ നിക്ഷേപകർക്കായി പ്രത്യേക കോടതികൾ വരുന്നു
അബുദാബി : ഇടപ്പാളയം അബുദാബി ചാപ്റ്റര്‍ ഓണാഘോഷം ആര്‍പ്പോ സീസണ് 3 കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ബീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഇടപ്പാളയം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും സാമൂഹിക-സാംസ്കാരിക മേഖലയിലെ വിശിഷ്ട വ്യക്തികളും അണിനിരന്ന്,മാവേലി,താലപ്പൊലി,ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയോടെ നടന്നു. ഇടപ്പാളയം അബുദാബി ചാപ്റ്റര്‍ പ്രസിഡന്റ് രാജേഷ് കായലം പള്ളത്ത് അധ്യക്ഷനായി. സെക്രട്ടറി നിസാര്‍ കാലടി സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ അനീസ് പെരിഞ്ചേരി നന്ദിയും പറഞ്ഞു. ആര്‍പ്പോ സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ റബിത രാജേഷ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ഗഫൂര്‍ എടപ്പാള്‍,കെഎസ്സി സെക്രട്ടറി നൗഷാദ് യൂസഫ്,ഇടപ്പാളയം അബുദാബി ചാപ്റ്റര്‍ ചീഫ് കോര്‍ഡിനേറ്റര്‍ റഹീദ്,ഉപദേശക സമിതി അംഗങ്ങളായ അഷ്റഫ് ലിവ,ബഷീര്‍ കെവി,പ്രകാശ് പള്ളിക്കാട്ടില്‍,നൗഷാദ് എന്‍പി, ഇടപ്പാളയം യുഎഇ സെന്‍ട്രല്‍ കമ്മറ്റി കോര്‍ഡിനേറ്റര്‍ ഷറഫ് സിവി പ്രസംഗിച്ചു. അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാ-കായിക പരിപാടികളും അരങ്ങേറി. കായിക മത്സരങ്ങള്‍ക്ക് നജാത്ത്, ഷാജി കണ്ടനകം നേതൃത്വം നല്കി.