27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടയ്മയായ ഇന്ത്യന്‍ മീഡിയ അബുദാബിക്ക് പുതിയ ഭാവാഹികളെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ പ്രസിഡന്റ് എന്‍എം അബൂബക്കര്‍ അധ്യക്ഷനായി. സെക്രട്ടറി ടിഎസ് നിസാമുദ്ദീന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടിപി ഗംഗാധരന് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി: സമീര്‍ കല്ലറ(പ്രസിഡന്റ്),റാശിദ് പൂമാടം(ജനറല്‍ സെക്രട്ടറി),ഷിജിന കണ്ണന്‍ദാസ് (ട്രഷറര്‍),റസാഖ് ഒരുമനയൂര്‍(വൈസ് പ്രസിഡന്റ്), ടിഎസ് നിസാമുദ്ദീന്‍(ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. അനില്‍ സി ഇടിക്കുള,പിഎംഅബ്ദുറഹ്്മാന്,സഫറുല്ല പാലപ്പെട്ടി,ടിപി ഗംഗാധരന്, എന്‍എം അബൂബക്കര്‍ എന്നിവരെ പ്രവര്‍ത്തക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.