27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഒന്നാമത് അവുക്കാദര്‍കുട്ടി നഹ മെമ്മോറിയല്‍ അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ യുഎഇ ഡൈനാമോസ് ഇരിക്കൂര്‍ ജേതാക്കളായി. ഫൈനലില്‍ അരോമ റിസോര്‍ട്ട് മട്ടന്നൂരിനെ പരാജയപ്പെടുത്തിയാണ് ഡൈനാമോസ് കിരീടം നേടിയത്. വലിയ ജനപങ്കാളിത്തത്തോടെയാണ് കേരളത്തിന്റെ പ്രഥമ ഉപമുഖ്യമന്ത്രി അവുക്കാദര്‍കുട്ടി നഹയുടെ പേരിലുള്ള ഫുട്ബോള്‍ ടൂര്‍ണമെന്റ് ദുബൈയില്‍ നടന്നത്. യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 18 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. എസി മിലാന് ഇന്റര്‍നാഷണല്‍ അക്കാദമിയുടെ മുഖ്യപരിശീലകനായ ആല്‍ബെര്‍ട്ടോ ലകണ്ടേല ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കേരളാ സന്തോഷ് ട്രോഫി താരം മുഹമ്മദ് അസ്്ലം,അവുക്കാദര്‍കുട്ടി നഹയുടെ ഇളയ പുത്രനും യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറിയുമായ പികെ അന്‍വര്‍ നഹ,വിവിധ സ്പോണ്‍സര്‍മാര്‍,കെഎംസിസി സംസ്ഥാന,ജില്ലാ,മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് വിസി സൈതലവി,ജനറല്‍ സെക്രട്ടറി ജബ്ബാര്‍ ക്ലാരി,ട്രഷറര്‍ സാദിഖ് തിരൂരങ്ങാടി,ഗഫൂര്‍ കാലടി,ഇര്‍ഷാദ് കുണ്ടൂര്‍,സാബിത്ത് തെന്നല,മുജീബ് മറ്റത്ത്,സാലിഹ് പുതുപ്പറമ്പ്,ഖയ്യൂം നേതൃത്വം നല്കി.