
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ : ദുബൈ രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ മൂന്നില്‍ ജിഡിആര്‍എഫ്എ ‘നിങ്ങളുടെ ഭാവി’ എന്ന പേരില്‍ വിദ്യാഭ്യാസ പ്രദര്‍ശനം സംഘടിപ്പിച്ചു. ഡയറക്ടറേറ്റ് നടത്തുന്ന വിദ്യാഭ്യാസ പരിപാടിയുടെ അഞ്ചാം പതിപ്പിന്റെ ഭാഗമായാണ് മൊബൈല്‍ എജ്യുക്കേഷന്‍ എക്സിബിഷന് സംഘടിപ്പിച്ചത്. ദുബൈ ജിഡിആര്‍എഫ് എ എയര്‍പോര്‍ട്ട് സെക്ടര്‍ അസിസ്റ്റന്റ് ഡയരക്ടര്‍ മേജര്‍ തലാല്‍ അല്‍ ഷന്ങ്കീതി,എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ എയര്‍പോര്‍ട്ട് സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് സമി അഖീല്‍ എന്നിവരും മറ്റു ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. മേളയില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പങ്കെടുത്ത് അവരുടെ വിവിധ പാഠ്യ വിഷയങ്ങള്‍ സന്ദര്‍ശകരെ പരിചയപ്പെടുത്തി. ഡയറക്ടറേറ്റ് ജീവനക്കാരുടെയും അവരുടെ മക്കളുടെയും വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും മികച്ച അക്കാദമിക കഴിവുകള്‍ കൈവരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പ്രദര്‍ശനം സംഘടിപ്പിച്ചത്. സന്ദര്‍ശകര്‍ക്ക് മികച്ച വിദ്യാഭ്യാസ പരിപാടികളും പ്രത്യേക ഓഫറുകളും ഇവിടെ പരിചയപ്പെടുവാന്‍ അവസരം ലഭിച്ചു. നവംബര്‍ 19 വരെ വിവിധ ജിഡിആര്എയുടെ വിവിധ കേന്ദ്രങ്ങളിലും ഇത്തരത്തില്‍ പ്രദര്‍ശനം നടക്കും . ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാര്‍ക്ക് അവരുടെ തൊഴില്‍സ്ഥലങ്ങളില്‍ തന്നെ ഈ വിദ്യാഭ്യാസ സേവനങ്ങള്‍ ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ സംവിധാനമൊരുക്കുമെന്നും ദുബൈ ജിഡിആര്‍എഫ്എ അറിയിച്ചു.