27 മില്യണ് ഫോളോവേഴ്സ്
അബുദാബി : അടുത്തമാസംമുതല് വിമാനടിക്കറ്റ് നിരക്ക് നാലിരട്ടിയായി ഉയരും. കൃസ്തുമസ്സ് ആഘോഷവുമായി പ്രവാസികള് നാട്ടിലേക്ക് യാത്ര ചെയ്യുന്ന അവസരം മുതലെടുത്താണ് എയര്ലൈനുക ള് വീണ്ടും കൊടുംകൊള്ളയുമായി പ്രവാസികളിലേക്ക് എത്തുന്നത്. കഴിഞ്ഞ രണ്ടുമാസത്തോളമായി നാട്ടിലേക്ക് പോകുന്നവര്ക്കും തിരിച്ചുവരുന്നവര്ക്കും വിമാനടിക്കറ്റ് നിരക്ക് വലിയ ആശ്വാസം പകര്ന്നിരു ന്നു. യാത്രക്കാരുടെ എണ്ണം തീരെ കുറവായിരുന്നതിനാലാണ് കുറഞ്ഞ നിരക്കില് ടിക്കറ്റ് നല്കിയിരുന്നത്. എന്നാല് യാത്രക്കാര് വര്ധിക്കുന്നതിനനുസൃതമായി നിരക്കും വര്ധിപ്പിക്കുകയെന്ന തന്ത്രമാണ് എയര് ലൈനുകള് പുലര്ത്തിപ്പോരുന്നത്. ഇത്തരം ചൂഷണത്തിനെതിരെ പ്രവാസി സമുഹം ശബ്ദമുയര്ത്താന് തുടങ്ങിയിട്ട് പതിറ്റാണ്ടുകള് പിന്നിട്ടുവെങ്കിലും യാതൊരു ഗുണവും ഇതുവരെ ഉണ്ടായിട്ടില്ല. നിലവിലെ നിരക്കനുസരിച്ചു 320 ദിര്ഹമിന് നാട്ടിലേക്ക് യാത്ര ചെയ്യാന് കഴിയും. എന്നാല് അടുത്ത മാസം പകുതിയോടെ നിരക്ക് നാലിരട്ടിയായാണ് വര്ധിക്കുന്നത്. ഡിസംബര് 20 ആകുന്നതോടെ അബുദാ ബിയില്നിന്നും കൊച്ചിയിലേക്കുള്ള നിരക്ക് 1300ദിര്ഹമായാണ് ഉയരുന്നത്. നിലവിലെ നിരക്കിനേക്കാള് നാലിരട്ടിയായി വര്ധിക്കുമ്പോള് പ്രവാസികളുടെ ആണ്ടറുതികളും കുടുംബത്തോടൊപ്പമുള്ള ആഘോഷ വേളകളും കടുത്ത സാമ്പത്തിക ബാധ്യതയുടെതായിമാറുകയാണ്. അടുത്തമാസം കുത്തനെ ഉയരുന്ന നിരക്ക് യാത്രക്കാരുടെ എണ്ണം കുറയുന്നതോടെ ജനുവരി പകുതിമുതല് വീണ്ടും 400ദിര്ഹമായി കുറയും.
നിലവില് നാട്ടില്നിന്ന് ഗള്ഫ് നാടുകളിലേക്കുള്ള ടിക്കറ്റ്നിരക്കിലും കുറവുണ്ടെങ്കിലും അടുത്തമാസം 25 കഴിയുന്നതോടെ കുത്തനെ വര്ധിക്കും. 400 ദിര്ഹം 1400വരെ ആകുന്ന കൊള്ളനിരക്കുമായാ ണ് പ്രവാസികളോടുള്ള ചൂഷണം തുടരുക. മുന്കാലങ്ങളില്നിന്നും വ്യത്യസ്തമായി വിവിധ എയര്ലൈനുകള് യാത്രക്കാര്ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങളിലും അടുത്തകാലത്തായി നിരവധി മാറ്റങ്ങള് വരുത്തി യിട്ടുണ്ട്. നേരത്തെ ടിക്കറ്റുകള്ക്ക് ഏകീകരണം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വിവിധ വിഭാഗമായി തിരിക്കുകയായിരുന്നു. എല്ലാടിക്കറ്റുകള്ക്കും ഒരുപോലെ മുപ്പതുകിലോ ബാഗേജ് സൗജന്യമായി അനുവദിച്ചിരുന്നു. എന്നാല് നിലവില് ബാഗേജ് സൗജന്യം തീരെയില്ലാത്ത തരത്തിലും 20 കിലോ, 30 കിലോ എന്നിങ്ങിനെ വിവിധ തരത്തിലുള്ളതാക്കിമാറ്റുകയും ഇതിനെല്ലാം വ്യത്യസ്ഥമായി നിരക്ക് ഈടാക്കുകയും ചെയ്യുന്നു. ബജറ്റ് എയര്ലൈനുകളുടെ ആഗമനത്തോടെ വിമാനത്തില് നല്കിയിരുന്ന ഭക്ഷണവും ഇല്ലാതായിമാറി.
ചൂഷണം അവസാനിപ്പിക്കണമെന്ന് പതിറ്റാണ്ടുകള്ക്കുമുമ്പ് ആവശ്യം ഉന്നയിച്ചവരുടെ രണ്ടാം തലമുറയാണ് ഇപ്പോള് പ്രവാസലോകത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നതെങ്കിലും അന്നത്തെ അവസ്ഥ ക്കും കാര്യപ്രസക്തമായ ആവശ്യങ്ങള്ക്കും ഇന്നുവരെ യാതൊരുവിധ മാറ്റവും കൈവന്നിട്ടില്ല. കാലക്രമേണ മികച്ച സേവനം ലഭ്യമാകുമെന്നാണ് പ്രവാസികള് കരുതിയിരുന്നതെങ്കിലും നേരെ തിരിച്ചുള്ള അനുഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അടുത്തകാലത്തായി ടിക്കറ്റിന് മാത്രമല്ല തൊട്ടതിനൊക്കെ പണം വേണമെന്ന അവസ്ഥയാണ് വന്നുഭവിച്ചിട്ടുള്ളത്. ബാഗേജ്, ഭക്ഷണം എന്നിവയ്ക്കുപുറമെ പ്രായംചെന്നവര്ക്കുപോലും സൗകര്യപ്രദമായ ഇരിപ്പിടത്തിനു പണം നല്കണമെന്നതാണ് അവസ്ഥ.