27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : സെക്യുരിറ്റീസ് എക്സ്ചേഞ്ചിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്വത്തിന് സാക്ഷ്യം വഹിച്ച് ലുലു ഐപിഒ സബ്സ്ക്രിബ്ഷന്. പ്രതീക്ഷിച്ചതിനെക്കാള്‍ 25 ഇരട്ടി അധിക സമാഹരണം ലുലു ഐപിഒക്ക് ലഭിച്ചു. 15,000 കോടി രൂപ ഉദേശിച്ചിരുന്നിടത്ത് 3 ലക്ഷം കോടി രൂപയിലധികമാണ് സമഹാരിച്ചത്. 82000 സബ്സ്െ്രെകബേഴ്സ് എന്ന റെക്കോര്‍ഡ് നേടി. സസ്ബ്സ്ക്രിബ്ഷന്‍ നവംബര്‍ 5ന് അവസാനിച്ചിരുന്നു. മിഡില്‍ ഈസ്റ്റിലെ ഒരു ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോര്‍ഡ് ലുലു സ്വന്തമാക്കി. ഓഹരിക്ക് മികച്ച ഇഷ്യൂ വിലയായ 2.04 ദിര്‍ഹം നിശ്ചയിച്ചു. അബുദാബി പെന്ഷന് ഫണ്ട്, എമിറേറ്റ്സ് ഇന്റര്‍നാഷ്ണല്‍ അന്‍വെസ്റ്റ്മെന്റ് കമ്പനി, ബഹ്റൈന്‍ മുംതലകത്ത് ഹോള്‍ഡിങ്ങ്സ്, ഒമാന്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, സൗദി പിഐഎഫ്, ഹസാന പെന്ഷന് ഫണ്ട്, സിംഗപ്പൂര്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട് തുടങ്ങിയവരാണ് പ്രധാന നിക്ഷേപകര്‍. ജിസിസി രാജകുടുംബങ്ങള്‍, ജിസിസി സോവറിന്‍ വെല്‍ത്ത് ഫണ്ട്, സിംഗപ്പൂര്‍ വെല്‍ത്ത് ഫണ്ട് അടക്കമുള്ളവരും ഭാഗമായി. സബ്സ്ക്രിബ്ഷന് ആരംഭിച്ച ഒക്ടോബര്‍ 28ന് ആദ്യ മണിക്കൂറില്‍ തന്നെ റെക്കോര്‍ഡ് സബ്സ്ക്രിബ്ഷനാണ് ലഭിച്ചത്. വന്‍ ഡിമാന്‍ഡ് പരിഗണിച്ച് ഓഹരി 25% നിന്ന് 30% ആയി ഉയര്‍ത്തിയിരുന്നു. കൂടുതല്‍ നിക്ഷേപകര്‍ക്ക് ലുലു റീട്ടെയ്ല്‍ ശ്രംഖലയുടെ ഭാഗമാകാനുള്ള അവസരമാണ് ഇതിലൂടെ ലുലു യാഥാര്‍ത്ഥ്യമാക്കിയത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കിടയില്‍ ഐപിഒ യെപ്പറ്റി മികച്ച അവബോധം സൃഷ്ടിക്കാനും കൂടുതല്‍ പ്രാരംഭ നിക്ഷേപകരെ പങ്കാളികളാക്കാനും ലുലു ഐപിഒക്ക് കഴിഞ്ഞു. ലുലു എന്ന ബ്രാന്‍ഡില്‍ പൊതുനിക്ഷേപകര്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ തെളിവാണ് ലുലു ഐപിഒക്ക് കിട്ടിയ ഈ മികച്ച സ്വീകാര്യതയെന്ന് ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി പറഞ്ഞു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ജിസിസിയിലെ ഭരണനേതൃത്വങ്ങള്‍, സ്വദേശികള്‍, പ്രവാസികള്‍ എന്നിവര്‍ നല്കിയ പിന്തുണ എടുത്തുപറയേണ്ടതാണ്. ഓഹരി നിക്ഷേപ രംഗത്തേക്ക് കൂടുതല്‍ പുതിയ നിക്ഷേപകരെ കൊണ്ടുവരാന്‍ ലുലു ഐപിഒ വഴിവച്ചുവെന്നതും ഏറെ അഭിമാനകരമാണെന്നും ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി പറഞ്ഞു.