27 മില്യണ്‍ ഫോളോവേഴ്സ്
മസ്കത്ത് : എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ എറണാകുളം റെസിഡന്റ്സ് അസോസിയേഷന് (ഇറ) യുടെ ആഭിമുഖ്യത്തില്‍ ഒമാന്‍ അവന്യൂസ് മാളില്‍ കേരളപ്പിറവി,ഓണം ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ഇരുന്നൂറോളം കുടുംബാംഗങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ ക്രിസ്റ്റല്‍ ഗ്രൂപ്പ് ചെയര്മാന് ഡോ.മനു സുശീല്‍ മുഖ്യാതിഥിയായിരുന്നു. ഇന്ഫഌവന്സര്മാരായ മുജീബുദ്ദീന്‍ ഖാന്(ഫുഡ് ഫണ്‍ ഖാന്),അഫ്ര അഫ്സല് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ശിങ്കാരി മേളത്തിന്റെ അകമ്പടിയില്‍ മാവേലി എഴുന്നള്ളിപ്പും കുടുംബാംഗങ്ങളുടെ കലാകായിക പ്രകടനങ്ങളും പരിപാടിയുടെ മാറ്റുകൂട്ടി. പ്രസിഡന്റ് ഫൈസല്‍ പോഞ്ഞാശേരി, സെക്രട്ടറി അനീഷ് സെയ്ദ്,ട്രഷറര്‍ ബിബു കരീം പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ബാബു മുഹമ്മദ്,ജോ.സെക്രട്ടറിമാരായ ജിതിന് വിനോദ്, മുബാറക് മൂസ,കണ്‍വീനര്‍മാരായ ഷിയാസ് മജീദ്,മുഹമ്മദ് തയ്യിബ് നേതൃത്വം നല്കി.