27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ഗള്‍ഫ് ചന്ദ്രിക പവലിയന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷ ന് പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് ചന്ദ്രികയുടെ ഡിജിറ്റല്‍ സാന്നിധ്യം കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതില്‍ അഭിമാനമുണ്ടെന്നും ചന്ദ്രികയുടെ ഈ ദൗത്യം പ്രവാസ ലോകത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് ചന്ദ്രിക ഗവേണിങ് ബോഡി ജനറല്‍ കണ്‍വീനര്‍ ഷുക്കൂറലി കല്ലുങ്ങല്‍ അധ്യക്ഷനായി. ഗവേണിങ് ബോഡി അംഗങ്ങളായ ഹാശിം നൂഞ്ഞേരി,മുഹമ്മദ് ബെ ന്‍സ് പ്രസംഗിച്ചു. ഷാര്‍ജ കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം,അബുദാബി കെഎംസിസി വൈസ് പ്രസിഡന്റ് റഷീദ് പട്ടാമ്പി, ഷാര്‍ജ കെഎംസിസി വൈസ് പ്രസിഡന്റുമാരായ കബീര്‍ ചാന്നാങ്കര,അബ്ദുല്ല ചേലേരി, സെക്രട്ടറി നസീര്‍ കുനിയില്‍, പികെ കരീം,ചന്ദ്രിക മുന്‍ ന്യൂസ് എഡിറ്റര്‍ പിഎ മഹ്ബൂബ് പങ്കെടുത്തു. ഗള്‍ഫ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ എന്‍എഎം ജാഫര്‍ നന്ദി പറഞ്ഞു.