സര്‍ക്കാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ യുഎഇയില്‍ ‘ഡാറ്റാ സൂചിക’
അബുദാബി : അബുദാബി എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാ യി. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ അബുദാബി എയര്‍പോര്‍ട്ട് വഴി 21.7 ദശലക്ഷംപേര്‍ യാത്ര ചെയ്തതായി അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാ ക്കി. മുന്‍വര്‍ഷത്തേക്കാള്‍ ഗണ്യമായ വര്‍ധനവാണ് ഈ 2024 ആദ്യമൂന്നുപാതത്തില് കൈവരിച്ചിട്ടുള്ളത്.
പുതിയ എയര്‍ലൈനുകള്‍, വിപുലീകരിച്ച റൂട്ടുകള്‍, തന്ത്രപ്രധാനമായ ലൊക്കേഷന്‍ എന്നിവ അബുദാബി യെ ഒരു പ്രമുഖ ആഗോള വ്യോമയാന കേന്ദ്രമായി മാറ്റിയതായി ബന്ധപ്പെട്ടവര്‍ അവകാശപ്പെട്ടു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിമാനത്താവളമെന്ന ഖ്യാതി അബുദാബി നേടിക്കൊണ്ടിരിക്കുകയാണ്. 2023ലെ മൂന്നാം പാദത്തെ അപേക്ഷിച്ച് 27% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണത്തിലെ കുതിച്ചുചാട്ടം വിനോദ സഞ്ചാരികള്‍ക്കും ബിസിനസ്സ് യാത്രക്കാര്‍ക്കും അ ബുദാബി ഇഷ്ടകേന്ദ്രമായി മാറിയെന്നാണ് വ്യക്തമാക്കുന്നത്. നിലവിലുള്ള എയര്‍ലൈനുകള്‍ റൂട്ടുകള്‍ വിപുലീകരിച്ചതും തുര്‍ക്ക് മെനിസ്ഥാന്‍ എയര്‍ലൈന്‍സ്, ഹൈനാന്‍ എയര്‍ലൈന്‍സ്, ബ്രിട്ടീഷ് എയര്‍വേ സ്, അകാസ എയര്‍, ഫ്ളൈ നാസ് എന്നിവയുള്‍പ്പെടെയുള്ള പുതിയ എയര്‍ലൈനുകളുടെ ആഗമനവും യാത്രക്കാരുടെ വര്‍ധനവിന് കാരണമായി.
92,677 യാത്രക്കാരുടെ യാത്ര സുഗമമാക്കിക്കൊണ്ട് ആഗസ്റ്റ് രണ്ടിന് ഏറ്റവും തിരക്കേറിയ ദിവസമാ യി രേഖപ്പെടുത്തി. സെപ്റ്റംബര്‍ 30 വരെ, പോയിന്റ് ടു പോയിന്റ് ട്രാഫിക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27.3% വര്‍ദ്ധിച്ചു. ഈ വര്‍ഷം ആദ്യആറുമാസത്തിനിടെ 13.9ദശലക്ഷം പേരാണ് യാത്ര ചെയ്ത്. ”ഈ ഫല ങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അബുദാബി എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ എലീന സോര്‍ലിനി പറഞ്ഞു. അബുദാബി എയര്പോര് ട്ടിന്റെ വളര്‍ച്ചയുടെ വേഗതയും കരുത്തും വ്യക്തമാക്കുന്നതാണ്. പുതിയ എയര്‍ലൈനുകളുടെ ആഗമന വും നിലവിലുള്ളവയുടെ ശക്തമായ പ്രകടനവും അബുദാബിയില്‍ മുന്‍നിര വ്യോമയാന കേന്ദ്രമെന്ന വി ശ്വാസത്തെ കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്നു.
കാര്‍ഗോ ഓപ്പറേഷനുകളിലും ഇത് പ്രകടമാണ്. ആഗോള വ്യോമയാന ഭൂപടത്തില്‍ അബുദാബിയു ടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് കണക്റ്റിവിറ്റിയും വ്യാപാരവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് അടി സ്ഥാന സൗകര്യങ്ങളിലും സേവനങ്ങളിലും നിക്ഷേപം നടത്താന്‍ പ്രതിജ്ഞാബദ്ധരാണെന്ന് അവര്‍ പറഞ്ഞു. കാര്‍ഗോ വിഭാഗം ഈവര്‍ഷം 572,000 മെ ട്രിക് ടണ്ണിലെത്തി. 2023ല്‍ ഇതേ കാലയളവില്‍ നേടിയ 465,000 മെട്രിക് ടണ്ണുമായി താരതമ്യപ്പെടുത്തുമ്പോള്‍ 23% വളര്‍ച്ച രേഖപ്പെടുത്തി.