സര്‍ക്കാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ യുഎഇയില്‍ ‘ഡാറ്റാ സൂചിക’
ലിസ്റ്റ് ചെയ്യുന്നത് 3.098 ബില്യൺ ഓഹരികൾ
അബുദാബി : ലുലു ഐപിഒ ഓഹരികൾക്ക് ആവശ്യക്കാർ കൂടിയതോടെ ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും ഡിമാൻഡ് ഉയർന്നതോടെയാണ് 5 ശതമാനം ഓഹരികൾ കൂടി അധികം ലിസ്റ്റ് ചെയ്യുന്നത്. ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായാണ് അധിക ഓഹരികൾ. ഓഹരി ഇഷ്യൂ വില 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയായി തുടരും.
• 30 ശതമാനം വർധിപ്പിച്ചതോടെ, ലുലുവിന്റെ 309.8 കോടി ഓഹരികളാണ് ഇപ്പോൾ ലിസ്റ്റ് ചെയ്യുന്നത്.
• 601 കോടി ദിർഹം മുതൽ 632 കോടി ദിർഹം വരെയാണ് ലുലു റീട്ടെയ്ലിന്റെ ഐപിഒ
• 20.04 ബില്യൺ മുതൽ 21.07 ബില്യൺ ദിർഹം വരെ വിപണി മൂല്യം