മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
റാസല്‍ ഖൈമ : ഇന്ദിരാഗാന്ധിയുടെ 40ാം രക്തസാക്ഷി ദിനം ഇന്‍കാസ് റാസല്‍ഖൈമ സംസ്ഥാന കമ്മിറ്റി ‘പുനരര്‍പ്പണ ദിനമായി’ ആചരിച്ചു. ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രിയദര്‍ശിനിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണവും നടന്നു. ഇന്‍കാസ് പ്രസിഡന്റ് എസ്.എ. സലീം ചടങ്ങില്‍ അധ്യക്ഷനായി. വര്‍ക്കിങ് പ്രസിഡന്റുമാരായ നാസര്‍ അല്‍ മഹ,കിഷോര്‍ കുമാര്‍, ട്രഷറര്‍ സിംസണ്‍,സുരേഷ് വെങ്ങോട്,ആസാദ്,അജാസ് ഖാന്,സുനില്‍, വിന്‍സെന്റ്,ജോബി, ബിനോഷ്,അഷ്റഫ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഫൈസല്‍ പനങ്ങാട് സ്വാഗതവും വൈസ് പ്രസിഡന്റ് പ്രസാദ് നെടുംപറമ്പില്‍ നന്ദിയും പറഞ്ഞു.