27 മില്യണ്‍ ഫോളോവേഴ്സ്
ഉമ്മുല്‍ ഖുവൈന്‍ : ഡിസംബറില്‍ നാടിന് സമര്‍പിക്കുന്ന പെരിന്തല്‍മണ്ണ സിഎച്ച് സെന്ററിന് ഉമ്മുല്‍ ഖുവൈനില്‍ ചാപ്റ്റര്‍ കമ്മിറ്റി രൂപീകരിച്ചു. ടേസ്റ്റി ഗ്രില്‍ റെസ്റ്റോറന്റ് ഹാളില്‍ നടന്ന കണ്‍വന്‍ഷനില്‍ മണ്ഡലത്തിലെയും അടുത്ത പ്രദേശങ്ങളിലെയും നിരവധി കെഎംസിസി പ്രവര്‍ത്തകര്‍ പങ്കെടുത്തു.മുജീബ് റഹ്മാന് വാഫി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ കുന്നത്ത് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എംടി നാസര്‍ സ്വാഗതം പറഞ്ഞു. ഉണ്ണീന്‍കുട്ടി പുളിക്കല്‍,മുഹമ്മദ് ജംഷാദ്,മുഹമ്മദ് നെല്ലിപ്പറമ്പ്,മുഹമ്മദ് ഷാഫി,പിപി അബ്ബാസ്,മുഹമ്മദ് ഷബീര്‍ ചെമ്മല,മുഹമ്മദ് റിഷാബ്, കെ.നൗഷാദ് താഴെക്കോട്(മണി), സല്മാന് ഫാരിസ് പ്രസംഗിച്ചു. നൗഫല്‍ വാപ്പു നന്ദി പറഞ്ഞു.
ചാപ്റ്റര്‍ കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി അബൂക്ക,സൈദ് കളത്തില്‍,നൗഷാദ് ആര്‍ട്ട്,മുസ്തഫ കുറ്റീരി,ഉണ്ണീന്‍കുട്ടി കപ്പൂര്‍,ഖിളര്‍ എന്നിവരെ തിരഞ്ഞെടുത്തു. അബൂബക്കര്‍ കുന്നത്ത്(ചെയര്മാന്),എംടി നാസര്‍(ജനറല്‍ കണ്‍വീനര്‍),ഉണ്ണീന്‍കുട്ടി പുളിക്കല്‍(ട്രഷറര്‍), റഷീദ് വെട്ടത്തൂര്‍,മുജീബ് റഹ്മാന് വാഫി,നൗഫല്‍ വാപ്പു,പികെ മുഹമ്മദ് ഷാഫി,ടികെ ജബ്ബാര്‍,മുഹമ്മദ് നെല്ലിപ്പറമ്പ്(വൈസ് ചെയര്മാന്),മുഹമ്മദ് ജംഷാദ് കുന്നത്ത്,പിപി അബ്ബാസ്,ഷബീര്‍ ചെമ്മല,മുഹമ്മദ്,റിഷാബ്,നൗഷാദ് മണി താഴെക്കോട്, സല്മാന് ഫാരിസ്(ജോ.കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നാസര്‍ കുന്നത്ത്,അമീറുദ്ദീന്‍, സാലി തൂത,സമീര്‍ കീഷോപ്,അബുതാഹിര്‍,സഹ്മര് എന്നിവരെയും തിരഞ്ഞെടുത്തു.