മാപ്പിളപ്പാട്ട് മത്സര വിജയികളെ ആദരിച്ചു
ഷാര്‍ജ : നഗരസഭയുടെ അറിയിപ്പ് ഗൗനിക്കാതെ നീല സോണിലെ അശ്രദ്ധമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത നൂറുകണക്കിന് വാഹനങ്ങള്‍ക്ക് പിഴ ചുമത്തി. നവംബര്‍ ഒന്ന് മുതല്‍ നീല സോണുകളില്‍ പണം അടച്ച് പാര്‍ക്ക് ചെയ്യുന്ന സമയം ഷാര്‍ജ നഗരസഭ പാര്‍ക്കിങ് വിഭാഗം ദീര്‍ഘപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം അറിയിപ്പ് നല്‍കുകയും ചെയ്തു. രാത്രി 10 മണി എന്നത് 12 മണി വരെയാക്കിയാണ് പാര്‍ക്കിങ് സമയം ദീര്‍ഘിപ്പിച്ചത്. നവംബര്‍ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു. നഗരസഭയുടെ പ്രസ്താവന ശ്രദ്ധിക്കാതെ സാധാരണ പോലെ രാത്രി പത്ത് മണിക്ക് ശേഷവും നീല സോണില്‍ ഫീസ് അടക്കാതെ പാര്‍ക് ചെയ്ത നിരവധി വാഹന ഉടമകള്‍ക്കാണ് പിഴ ഒടുക്കേണ്ടിവന്നത്. റോള,അല്‍ ജുബൈല്‍,ബാങ്ക് സ്ട്രീറ്റ്,അല്‍ മജാസ്,ക്ലോക്ക് ടവര്‍,മുവൈലിയ,അല്‍ വഹ്ദ,കിങ് ഫൈസല്‍,അബു ഷഗാറ തുടങ്ങിയ മേഖലകളിലാണ് വാഹന പാര്‍ക്കിങ് ഇടം നീല സോണായി വേര്‍തിരിച്ചിരിക്കുന്നത്. രാവിലെ എട്ട് മണി മുതല്‍ രാത്രി 12 മണി വരെ ഇവിടെ പാര്‍ക്കിങ്ങിന് പണം അടക്കണമെന്നാണ് പുതിയ നിയമം. നേരത്തെ ഇതു രാവിലെ എട്ട് മണി മുതല്‍ രാത്രി 10 വരെയായിരുന്നു. നീല സോണുകള്‍ക്ക് അവധി ദിനങ്ങളും ബാധകമല്ല. അവധി ദിനങ്ങളടക്കം ആഴ്ചയിലെ ഏഴു ദിവസവും നീല സോണുകളില്‍ പാര്‍ക്കിങ്ങിന് രാവിലെ എട്ട് മുതല്‍ രാത്രി 12 മണി വരെ ഫീസ് അടക്കണം.
നിയമം പ്രാബല്യത്തില്‍ വന്ന വെള്ളിയാഴ്ച രാത്രി 11 മണിയോടെ നീല സോണുകളില്‍ നഗരസഭ പാര്‍ക്കിങ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. മിക്ക വാഹനങ്ങളും ഫീസ് അടക്കാതെ ആയിരുന്നു പാര്‍ക്ക് ചെയ്തിരുന്നത്. വെള്ളിയാഴ്ച രാത്രി 10 മണിക്ക് ശേഷം നീല സോണുകളില്‍ പാര്‍ക്ക് ചെയ്ത ഒട്ടുമിക്ക വാഹനങ്ങള്‍ക്കും പിഴ കിട്ടി. നിര്‍ത്തിയിട്ട വാഹനങ്ങളുടെ ഫോട്ടോയും പകര്‍ത്തി ഉടമസ്ഥര്‍ക്ക് പിഴ അറിയിപ്പിന്റെ സന്ദേശം അയച്ചുനല്‍കി നഗരസഭ പാര്‍ക്കിങ് വിഭാഗം ഉദ്യോഗസ്ഥഗര്.
പാര്‍ക്കിങ് സ്ഥലത്തെ അശ്രദ്ധ കാരണമാണ് മിക്കവരും പിഴ ഒടുക്കേണ്ടി വരുന്നത്. ഷാര്‍ജയില്‍ വാരാന്ത്യ പാര്‍ക്കിങ് അവധി വെള്ളിയാഴ്ചയാണ്. രാവിലെ എട്ടു മണി മുതല്‍ രാത്രി പത്ത് മണി വരെയാണ് പാര്‍ക്കിങ്ങിന് ഫീസ് അടക്കേണ്ടത്. നീല സോണുകളില്‍ രാത്രി 12 വരെയും. വാഹനം പാര്‍ക്ക് ചെയ്ത ആദ്യ പത്തു മിനുട്ട് സൗജന്യമാണ്. തുടര്‍ന്ന് ഓരോ മണിക്കൂര്‍ പിന്നിടുന്നതിനു മുമ്പ് തന്നെ പാര്‍ക്കിങ് ഫീസടച്ച് പുതുക്കിയിരിക്കണം. ഒരു പ്രാവശ്യം ഫീസ് അടച്ചാല്‍ തുടര്‍ന്നുള്ള മണിക്കൂറുകളില്‍ പുതുക്കുന്നതിന് 10 മിനുറ്റ് സൗജന്യം ബാധകമല്ല.
എമിറേറ്റില്‍ പാര്‍ക്കിങ് അറിയിപ്പ് സംബന്ധിച്ച് സാധാരണ ഗതിയില്‍ മഞ്ഞ ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. മഞ്ഞ ബോര്‍ഡുകള്‍ക്ക് താഴെ നീല ബോര്‍ഡില്‍ അറിയിപ്പുകള് രേഖപ്പെടുത്തിയിട്ടുള്ള ഭാഗമാണ് നീല സോണായി പരിഗണിക്കപ്പെടുക. നിയമം ലംഘിച്ചു പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ആദ്യ മണിക്കൂറില്‍ 200 ദിര്‍ഹമാണ് പിഴ ചുമത്തുക. ഇത്തരം പാര്‍ക്കിങ് ഇടങ്ങളില്‍ മാലിന്യങ്ങളോ, മറ്റു വസ്തുക്കളോ ഉപേക്ഷിക്കുന്നതും ശിക്ഷാര്‍ഹമാണ്. പാര്‍ക്ക് ചെയ്ത വാഹനത്തില്‍ നിന്നും ഉപയോഗിച്ച വെള്ള കുപ്പി പോലുള്ളവ പാര്‍ക്കിങ് സ്ഥലത്ത് ഉപേക്ഷിക്കുന്നതും പിഴ ശിക്ഷ വിളിച്ച് വരുത്തുന്ന കുറ്റമാണ്.