27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ യുഎഇ പതാക ദിനം ആചരിച്ചു. വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ അസോസിയേഷന് ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തി പോറ്റമ്മ നാടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള സന്ദേശം വായിച്ചു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും മാനേജിങ് കമ്മിറ്റി അംഗം കെകെ താലിബ് നന്ദിയും പറഞ്ഞു. അംഗങ്ങളായ മുരളീധരന് ഇടവന,അനീസ് റഹ്്മാന്‍, യൂസഫ് സഗീര്‍,നസീര്‍ കുനിയില്‍,ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രമോദ് മഹാജന് പങ്കെടുത്തു.