ഇത്തിഹാദ് ട്രെയിനില് സജ്ജീകരിക്കുന്നത് അത്യാധുനിക സൗകര്യങ്ങള്
ദുബൈ : ദുബൈയില് രണ്ട് പുതിയ സാലിക് ഗേറ്റുകള് 24 മുതല് പ്രവര്ത്തനമാരംഭിക്കും. ബിസിനസ് ബേ ഗേറ്റ്, അല് സഫ സൗത്ത് ഗേറ്റ് എന്നിവടങ്ങളിലാണ് പുതിയ സാലിക് ആരംഭിക്കുകയെന്ന് സാലിക് പിജെഎസ്സി അറിയിച്ചു. അല് മൈദാന് സ്ട്രീറ്റിനും ഉമ്മുല് സെയ്ഫ് സ്ട്രീറ്റിനും ഇടയില് ശെയ്ഖ് സായിദ് റോഡിന്റെ ഇരുവശങ്ങളിലുമാണ് ടോള് ഗേറ്റുകള് സ്ഥാപിച്ചിരിക്കുന്നത്. മറ്റൊരു സാലിക് ഗേറ്റ് അല് ഖൈല് റോഡിനോട് ചേര്ന്നുള്ള ബിസിനസ് ബേ ക്രോസിംഗിലാണ് സ്ഥിതി ചെയ്യുന്നത്. ഇതോടെ ദുബൈയിലെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടില് നിന്ന് 10 ആയി ഉയരും. അല് മംസാര് നോര്ത്ത്,അല് മംസാര് സൗത്ത്,അല് ഗര്ഹൂദ് പാലം,അല് മക്തൂം പാലം,എയര്പോര്ട്ട് ടണല്, അല് സഫ, അല് ബര്ഷ, ജബല് അലി എന്നിവയാണ് മറ്റ് സാലിക് ഗേറ്റുകള്.