27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിആര്‍എഫ്എ) ആസ്ഥാനത്ത് യുഎഇ പതാക ദിനാചരണ പരിപാടികള്‍ നടന്നു. ഔദ്യോഗികമായി നവംബര്‍ മൂന്നിന് ആചരിക്കുന്ന യുഎഇ പതാക ദിനത്തിന്റെ മുന്നേടിയായി, ഇന്നലെ പതാക ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂമിന്റെ ആഹ്വാനപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്.
രാവിലെ 11 മണിക്ക് നടന്ന ചടങ്ങില്‍ ദുബൈ ജിഡിആര്‍എഫ്എ അസിസ്റ്റന്റ് ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ യുഎഇ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സൈനിക പരേഡില്‍ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. ജിഡിആര്‍എഫ്എയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റ് മേധാവികളും സ്വദേശികളും വിദേശികളും ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു. രാജ്യസ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശമാണ് യുഎഇ പതാകദിനം പകരുന്നതെന്ന് മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അഭിപ്രായപ്പെട്ടു. ദിനാചരണ ഭാഗമായി യുഎഇയുടെ പതാകകളാലും നിറങ്ങളാലും ഡയരക്ടറേറ്റും പരിസരവും പ്രത്യേകം അലങ്കരിച്ചിരുന്നു.