പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എം.ടിയെ അനുസ്മരിക്കുന്നു
ദുബൈ : യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ആചരിക്കുന്ന പതാക ദിനത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി ആസ്ഥാനത്ത് യുഎഇയുടെ ദേശീയ പതാക ഉയര്‍ത്തി. ദേശീയ ഗാനം പ്ലേ ചെയ്തും പ്രതിജ്ഞ പുതുക്കിയും രാജ്യത്തോടുള്ള സ്നേഹവും ഭരണാധികാരികളോടും യുഎഇ ജനതയോടുമുള്ള ആദരവും പ്രകടിപ്പിച്ചു. പ്രവാസികളോട് യുഎഇ കാണിക്കുന്ന കരുതല്‍ അങ്ങേയറ്റത്തെ നന്ദിയോടെ സ്മരിക്കുന്നതായി ദുബൈ കെഎംസിസി അഭിപ്രായപ്പെട്ടു. ദുബൈ കെഎംസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ റാഷിദ് ബിന്‍ അസ്ലം പതാക ഉയര്‍ത്തി. പി.കെ. ഇസ്മായില്‍, ഒ.കെ. ഇബ്രാഹിം, റഈസ് തലശ്ശേരി, ഇസ്മായില്‍ ഏറാമല, അഡ്വ. ഇബ്രാഹിം ഖലീല്‍, ഹംസ തൊട്ടിയില്‍, എന്‍.കെ ഇബ്രാഹിം, ഹസന് ചാലില്‍, കെ.പി.എ സലാം, മുസ്തഫ വേങ്ങര, ഒ.മൊയ്തു, സാദിഖ് തിരുവനന്തപുരം, അഷ്റഫ് കൊടുങ്ങല്ലൂര്‍, പി.വി. നാസര്‍, ടി.പി. അബ്ബാസ് ഹാജി, അഹമ്മദ് ബിച്ചി, ടി.പി. സൈതലവി, ഷിബു കാസിം, അഹമ്മദ് സുലൈമാന്‍, മുഹമ്മദ് ഹുസൈന് കോട്ടയം, ശുകൂര്‍ കരയില്‍, ഉമ്മര്‍ പട്ടാമ്പി തുടങ്ങി കെ.എം.സി.സി. നേതാക്കളും പ്രവര്‍ത്തകരും സന്നിഹിതരായി.