
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
റാസല്‍ഖൈമ : റാസല്‍ഖൈമ കെഎംസിസി സംസ്ഥാന സെക്രട്ടറിയും റിലീഫ് സെല്‍ കണ്‍വീനറുമായ അസീസ് കൂടല്ലൂര്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങി. ഒരു പതിറ്റാണ്ടിലേറെയായി അസീസ് കെഎംസിസി പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. പാലക്കാട് ജില്ലാ പ്രസിഡന്റായിരിക്കെയാണ് സംസ്ഥാന കമ്മിറ്റി ഭാരവാഹിയാകുന്നത്. നാട്ടിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോകുന്ന അസീസിന് വിവിധ കമ്മിറ്റികള്‍ യാത്രയയപ്പ് നല്കി. കോഴിക്കോട് ജില്ലാ കെഎംസിസി സംഘടിപ്പിച്ച സിഎച്ച് മുഹമ്മദ്കോയ സാഹിബ് അനുസ്മരണ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ സ്നേഹോപഹാരം പ്രസിഡന്റ് റസാഖ് ചെനക്കലും മുന്‍ പ്രസിഡന്റ് ടിഎം ബഷീര്കുഞ്ഞും ചേര്‍ന്ന് കൈമാറി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ കുറ്റിച്ചിറ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് റസാഖ് ചെനക്കല്‍ ഉദ്ഘാടനം ചെയ്തു. ടിഎം ബഷീര്കുഞ്ഞു,സിവി അബ്ദുറഹ്മാന്,സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് റാഷിദ് തങ്ങള്‍,ട്രഷറര്‍ മര്‍ഹബ താജുദ്ദീന് പ്രസംഗിച്ചു. എഴുത്തുകാരന് യുകെ മുഹമ്മദ് കുഞ്ഞി സിഎച്ച് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ മൂസ കുനിയില്‍,വെട്ടം അബ്ദുല്‍ കരീം,ഹുസൈന് കൂളിയാട്ട്,സിദ്ദീഖ് തലക്കടത്തൂര്‍ പങ്കെടുത്തു. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അയ്യൂബ് നാദാപുരം സ്വാഗതവും മാമുക്കോയ അരക്കിണര്‍ നന്ദിയും പറഞ്ഞു. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ പ്രസിഡന്റ് അഷറഫ് കൊള്ളന്നൂരും തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ പ്രസിഡന്റ് അബു പുന്നയൂരും നല്കി. അസീസ് കൂടല്ലൂര്‍ മറുപടി പ്രസംഗം നടത്തി.