27 മില്യണ്‍ ഫോളോവേഴ്സ്
അല്‍ഐന്‍ : ഇന്‍കാസ് അല്‍ഐന്‍ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ ‘ഓണോത്സവം 2024’ സാംസ്കാരിക പരിപാടികളോടെ വിപുലമായി സംഘടിപ്പിച്ചു. അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് റസല്‍ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് പ്രസിഡന്റ് സന്തോഷ് പയ്യന്നൂര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സലിം വെഞ്ഞാറമൂട് സ്വാഗതവും ട്രഷറര്‍ ബെന്നി വര്‍ഗീസ് നന്ദിയും രേഖപ്പെടുത്തി. മുന്‍ പ്രസിഡന്റ് ഫൈസല്‍ തഹാനി, വര്‍ക്കിങ് പ്രസിഡന്റ് മുസ്തഫ വട്ടപറമ്പില്‍,ലുലു റീജണല്‍ ഡയരക്ടര്‍ ഷാജി ജമാലുദ്ദീന്‍,മറ്റു സംഘടനാ ഭാരവാഹികള്‍ പ്രസംഗിച്ചു. അഷ്റഫ് ആലങ്കോട്,ഷൈജു മുഹമ്മദ്,റെജി കൊട്ടാരക്കര നേതൃത്വം നല്കി. ഓണോത്സവത്തിന്റെ ഭാഗമായി ആയിരത്തില്‍ പരം ആളുകള്‍ക്ക് വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. വിവിധ കലാപരിപാടികള്‍,ഗാനമേള,കുട്ടികളുടെ പരിപാടികള്‍,കായിക മത്സരങ്ങള്‍ എന്നിവ നടന്നു. കുടുംബങ്ങള്‍ക്കായി അത്തപ്പൂക്കള,പായസ മത്സരങ്ങള്‍ നടത്തി.