സര്‍ക്കാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ യുഎഇയില്‍ ‘ഡാറ്റാ സൂചിക’
അബുദാബി : ദീപാവലി ആഘോഷത്തിനായി അബുദാബി ക്ഷേത്രത്തിലെത്തുന്ന സന്ദര്‍ശകര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹിന്ദു മന്ദിര്‍ ഭാരവാഹികള്‍ അറിയിച്ചു. സ്നേഹവും സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള ആയിരങ്ങളെ സ്വാഗതം ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. ആയിരങ്ങള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ മു ന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സ്വന്തം വാഹനത്തില്‍ വരുന്ന സന്ദര്‍ശകര്‍ അല്‍ ഷഹാമ എ1 പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യണം. ഇവിടെ നിന്നും നിരന്തരം ഷട്ടില്‍ ബസുകള്‍ അബുദാബി ഗതാഗത വിഭാഗം ഒരുക്കിയിട്ടുണ്ട്. അന്നക്കൂട്ട് ദര്ശന് ശനി,ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെ നടക്കും. സന്ദര്‍ശകര്‍ ബാഗുകള്‍,ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള ലോഹ വസ്തുക്കള്‍, വിലപിടിപ്പുള്ള വസ് തുക്കള്‍ എന്നിവ കൊണ്ടുവരുന്നത് ഒഴിവാക്കണം.
സൗകര്യങ്ങള്‍ പരിമിതമായതിനാ ല്‍ എല്ലാ സന്ദര്‍ശകരും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ആത്മാര്‍ത്ഥമായി പാലിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അഭ്യര്‍ത്ഥിച്ചു. ഗതാഗതം,പാര്‍ക്കിങ്,സുരക്ഷ എന്നിവ സുഗമമാക്കുന്നതിന് അബുദാബി പോലീസും ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികളുടെയും സമ്പൂര്‍ണ സഹകരണം ഉണ്ടാകും. ക്ഷേത്രം ഉദ്ഘാടനം ചെയ്തുകഴിഞ്ഞ ഏഴു മാസത്തിനകം ഇതുവരെ 1.5 ദശലക്ഷം സന്ദര്‍ശകരെ സ്വീകരിക്കുകയും നിരവധി അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തതായി അവകാശപ്പെട്ടു.