27 മില്യണ്‍ ഫോളോവേഴ്സ്
റിയാദ് : ശനിയാഴ്ച വരെ സഊദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. മക്ക,ജിദ്ദ,ബഹ്റ എന്നിവടങ്ങളില്‍ കനത്ത മഴക്കൊപ്പം കാറ്റും ആലിപ്പഴ വര്‍ഷവുമുണ്ടാകും. ജുമും,അല്‍കാമില്‍, ഖുലൈസ്,റാബിഗ്,തുറാബ,റാനിയ,അല്‍മുവൈഹ്,ഖുന്‍ഫുദ,അല്ലൈത്ത്,താഇഫ് തുടങ്ങിയ സ്ഥലങ്ങളിലും മഴക്കും കാറ്റിനും സാധ്യതയുണ്ട്. മദീന മേഖലയിലും അല്‍ബഹ,അബഹ,ഖമീസ് മുഷൈത് മേഖലകളില്‍ നാളെ വരെ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്.