ഗസ്സയിലേക്ക് യുഎഇ സഹായപ്രവാഹം
കുവൈത്ത് സിറ്റി : കുവൈത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെന്നു പുതിയ കണക്ക്. 2024 ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം അഞ്ചുലക്ഷത്തി മുപ്പത്തേഴായിരത്തി നാനൂറ്റി മുപ്പത് ഇന്ത്യക്കാരാണ് സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്. തൊട്ട് പിന്നിലായി ഇജിപ്ത് സ്വദേശികള്‍ നാല് ലക്ഷത്തി എഴുപതിനാലായിരം പേരും ഉണ്ട്. സര്‍ക്കാര്‍ െ്രെപവറ്റ് മേഖലകളിലെ മൊത്തം ജീവനക്കാരില്‍ 78.9 ശതമാനം വിദേശികളാണ്. അതെ സമയം ഈ രണ്ടു സെക്റ്ററുകളിലും കൂടി 451595 കുവൈത്തികള്‍ മാത്രമാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരില്‍ 79 ശതമാനവും കുവൈത്തികളാണ് . എന്നാല്‍ 17 ലക്ഷം പേര് ജോലി ചെയ്യുന്ന സ്വകാര്യ മേഖലയില്‍ സ്വദേശി പ്രാതിനിധ്യം വെറും 4.4 ശതമാനം മാത്രമാണെന്നും റിപ്പോട്ടില്‍ എടുത്തു പറയുന്നു.