ഗസ്സയിലേക്ക് യുഎഇ സഹായപ്രവാഹം
റിയാദ് : എട്ടാമത് ഫ്യൂച്ചര്‍ ഇന്‍ വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് (എഫ്.ഐ.ഐ) അന്താരാഷ്ട്ര സമ്മേളനത്തിന് റിയാദില്‍ പ്രൗഢല തുടക്കം. തിരുഗേഹങ്ങളുടെ സേവകന് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ രക്ഷാകര്‍തൃത്വത്തില്‍ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടന്ന സമ്മേളനത്തില്‍ എഫ്ഐഐ ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ റിച്ചാര്‍ഡ് അത്തിയാസ് പങ്കെടുത്തവരെ സ്വാഗതം ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് നന്ദി പറഞ്ഞ അദ്ദേഹം മുന്‍ സമ്മേളനങ്ങളുടെ വിജയത്തെ പ്രത്യേകം പരാമര്ശിക്കുകയൂം മികച്ച ഭാവി രൂപപ്പെടുത്തുന്നതില്‍ ഈ വര്‍ഷത്തെ സമ്മേളനം വലിയ സ്വാധീനം ചെലുത്തുമെന്നും ശുഭാപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
‘ഇന്‍ഫിനൈറ്റ് ഹൊറൈസണ്‍സ്: ഇന്‍വെസ്റ്റിങ് ടുഡേ, ഷെയ്പിങ് ടുമാറോ’ (അനന്തമായ ചക്രവാളങ്ങള്‍; ഇന്ന് നിക്ഷേപിക്കുക,നാളെയെ രൂപപ്പെടുത്തുക) എന്ന പ്രമേയത്തില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം ഇന്നത്തെ വെല്ലുവിളികളെ നാളത്തെ അവസരങ്ങളാക്കി മാറ്റി ആഗോള സമ്പദ്വ്യവസ്ഥയ്ക്കും മനുഷ്യസമൂഹത്തിനും പ്രയോജനപ്രദമായ ഭാവി കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമിടുന്നത്. അനന്തമായ നിക്ഷേപ അവസരങ്ങളും സംരംഭങ്ങളും കണ്ടെത്തുന്നതിനും നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതും ഒപ്പം
ആഗോള വെല്ലുവിളികളെ നേരിടുന്നതിനും സുസ്ഥിര ദീര്‍ഘകാല നിക്ഷേപങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ഗവര്‍ണറും സൗദി അരാംകോയുടെ ചെയര്‍മാനും എഫ്ഐഐ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനുമായ യാസിര്‍ അല്റുമയയ്യന് പറഞ്ഞു. 125 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ക്ക് സംരംഭം സഹായകമായിട്ടുണ്ട്.
ഉപയോഗിക്കപ്പെടാത്ത സാധ്യതകളാല്‍ സമ്പന്നമാണീ ലോകം. പുതുതായി ഉയര്‍ന്ന് വരുന്ന വിപണികളില്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് വലിയ സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. തന്ത്രപരമായ നിക്ഷേപങ്ങളുടെ ആവശ്യകതയെ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഊര്‍ജം, അടിസ്ഥാന സൗകര്യ വികസനം,സങ്കേതിക വിദ്യ തുടങ്ങിയ നിര്‍ണായക മേഖലകളില്‍ നിക്ഷേപം ആകര്‍ഷിച്ച രാജ്യത്തിന്റെ അതുല്യമായ വിഭവങ്ങളും ഭൂമിശാസ്ത്രപരമായ സ്ഥാനവും അദ്ദേഹം ഊന്നിപ്പറഞ്ഞു, പ്രശ്നങ്ങള്‍ പരിഹരിക്കാനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും ആരോഗ്യ സംരക്ഷണം മുതല്‍ ഊര്‍ജം വരെയുള്ള മേഖലകളെ സ്വാധീനിക്കാനും കഴിവുള്ള, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രാധാന്യം അല്റുമയയ്യന് അടിവരയിട്ടു.
ഇന്ത്യയെ പ്രതിനിധീകരിച്ചു കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ധനകാര്യം,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,സുസ്ഥിരത, ഊര്‍ജം,മാധ്യമങ്ങള്‍,ജിയോ ഇക്കണോമിക്സ്,സ്പേസ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ആഗോള നേതാക്കള്‍, സംരംഭകര്‍, രാഷ്ട്രീയ നേതാക്കള്‍,വിദഗ്ധരും നയ രൂപീകരണ കര്‍ത്താക്കളും അടക്കം അയ്യായിരത്തിലധികം പ്രതിനിധികളും അഞ്ഞൂറ് പ്രഭാഷകരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. 2017 ലാണ് ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് വേണ്ടി ലാഭേച്ചയില്ലാത്ത സ്ഥാപനമായി സഊദി എഫ്ഐഐ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിച്ചത്.