ഭാവ ഗായകന് വിട… പി.ജയചന്ദ്രന് അന്തരിച്ചു
കുവൈത്ത് സിറ്റി : പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കുവൈത്ത് ദീനാറിലെ ഉപഭോക്തൃ നിക്ഷേപത്തിന്റെ മൂന്ന് ശതമാനമെങ്കിലും പ്രാദേശിക ബാങ്കുകള്‍ അവരുടെ കറണ്ട് അക്കൗണ്ടില്‍ സൂക്ഷിക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്ത് (സിബികെ) നിര്‍ദേശം പുറപ്പെടുവിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ധനമന്ത്രാലയത്തിന്റെ നയങ്ങളുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളാണ് വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സെന്‍ട്രല്‍ ബാങ്കിന്റെ കൈവശമുള്ള പ്രാദേശിക ബാങ്കുകളുടെ കറന്റ് അക്കൗണ്ടുകളുടെ മൂല്യം 3.4 ശതകോടി ദീനാര്‍ വരുമെന്നാണ് കണക്ക്. പലിശ നിരക്കിലെ ഇടിവ് കാരണം ബാങ്ക് നിക്ഷേപങ്ങളില്‍ വലിയ കുറവാണുണ്ടായത്. വന്‍കിട നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 3.25 ശതമാനമായി കുറഞ്ഞിരുന്നു. അഞ്ച് ദശലക്ഷം ദിനാര്‍ വരെയുള്ള ചെറിയ നിക്ഷേപകര്‍ക്ക് പലിശ നിരക്ക് 4 ശതമാനമാണ്.
യുഎസ് ദീനാര്‍ നിക്ഷേപങ്ങള്‍ക്ക് 5 ശതമാനമാണ് പലിശ നിരക്ക്. കഴിഞ്ഞ ഏതാനും വാരങ്ങളിലായി കുവൈത്ത് ദീനാര്‍ യു എസ് ഡോളറിനെതിരെ വിനിമയ നഷ്ടം നേരിടുകയാണ്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷവും എണ്ണ വിലയിലുണ്ടായ അസ്ഥിരതയുമാണ് ദീനാറിന്റെ മൂല്ല്യമിടിവിന് കാരണം. കുവൈത്ത് ദീനാറിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നതിനായി നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് ലക്ഷ്യമിടുന്നുണ്ട്. കുവൈത്ത് ദിനാറിന്റെ മൂല്യവും ആകര്‍ഷണീയതയും വര്‍ദ്ധിപ്പിക്കുന്നതിന് സാമ്പത്തിക നിയന്ത്രണം ശക്തിപ്പെടുത്ത്തുമെന്ന് സെന്‍ട്രല്‍ ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു. പ്രാദേശിക ബാങ്കുകളുടെ വായ്പാശേഷി വര്‍ധിപ്പിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ കുവൈത്തിലേക്ക് 206.9 ദശലക്ഷം ദീനാറിന്റെ (675 ദശലക്ഷം യുഎസ് ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) നടന്നതായി കുവൈത്ത് ഡയരക്ട് ഇന്‍വസ്റ്റ്മെന്റ് പ്രൊമോഷന് അതോറിറ്റി (കെഡിഐപിഎ) അറിയിച്ചു. സേവന മേഖല, വിവരസാങ്കേതികവിദ്യ, എണ്ണ, വാതക സേവനങ്ങള്‍, നിര്‍മാണം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ച 34 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 95 ലൈസന്‍സുള്ള സ്ഥാപനങ്ങളാണ് നിക്ഷേപം നടത്തിയത്.