അബുദാബി കേരള സോഷ്യല്‍ സെന്റര്‍ കേരളോത്സവം 27ന് തുടങ്ങും
റിയാദ് : സഊദി ജയിലില്‍ കഴിയുന്ന രാമനാട്ടുകര സ്വദേശി അബ്ദുറഹീമിനെ കാണാനായി മാതാവ് ഫാത്തിമ റിയാദിലെത്തി. റഹീമിന്റെ സഹോദരന്,അമ്മാവന് എന്നിവര്‍ക്കൊപ്പമാണ് ഇവര്‍ ഇന്നലെ രാവിലെ റിയാദിലെത്തിയത്. ആദ്യം മകന് റഹീമിനെ ജയിലില്‍ സന്ദര്‍ശിക്കാനാണ് ഉദ്ദേശ്യം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നുണ്ട്. മകനെ കണ്ടശേഷം മക്കയില്‍ പോയി ഉംറ നിര്‍വഹിക്കണം. മദീനയില്‍ സിയാറത്തും ചെയ്യുണമെന്നാണ് മാതാവിന്റെ ആഗ്രഹം.
റഹീമിന്റെ മോചനം നീളുന്നതോടെയാണ് കുടുംബം സഊദിയിലേക്ക് പോകാന്‍ തീരുമാനിച്ചത്. കഴിഞ്ഞയാഴ്ച മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും കേസ് ബെഞ്ച് മാറ്റുകയായിരുന്നു. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും കോടതി അറിയിച്ചു.
പിന്നീട് നവംബര്‍ 17ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതിയില്‍ നിന്നും കഴിഞ്ഞ ദിവസം അറിയിപ്പ് ലഭിക്കുകയും ചെയ്തു. റഹീമിന്റെ അഭിഭാഷകന് ഒസാമ അല്‍ അമ്പര്‍,ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന് യൂസുഫ് കാക്കഞ്ചേരി,റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂര്‍,അഷ്റഫ് വേങ്ങാട്ട് എന്നിവരും റിയാദിലെ നിയമ സഹായ സമിതിയും വിഷയത്തില്‍ നിരന്തരം ഇടപ്പെട്ടുവരുന്നുണ്ട്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതിനാല്‍ മോചന ഉത്തരവ് വൈകില്ലെന്ന പ്രതീക്ഷയിലാണ് സഹായ സമിതി.