കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ഷാര്ജ : ഷാര്ജയില് ഊര്ജ,ജല സ്രോതസുകളുടെ സമഗ്ര വികസനത്തിനായി എനര്ജി കൗണ്സില് രൂപീകരിച്ചു. ഷാര്ജ കിരീടാവകാശി ശൈഖ് സുല്ത്താന് ബിന് മുഹമ്മദ് ബിന് സുല്ത്താന് അല് ഖാസിമിയാണ് കൗണ്സിലിന്റെ അധ്യക്ഷന്. എമിറേറ്റില് വെള്ളത്തിന്റെയും വൈദ്യുതിയുടെയും വിതരണത്തിനുള്ള സമഗ്ര പദ്ധതികള് വികസിപ്പിക്കുകയും വിതരണം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. പ്രധാന പങ്കാളികള്ക്കിടയില് ഊര്ജവുമായി ബന്ധപ്പെട്ട സംരംഭങ്ങളില് സഹകരണം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് കൗണ്സിലിന്റെ ചുമതലകള്. ഊര്ജ സ്രോതസ്സുകളുടെ വൈവിധ്യവത്കരണത്തിലൂടെ എമിറേറ്റിന്റെ സാമ്പത്തിക വളര്ച്ചക്ക് ശക്തിപകരുമെന്നും കൗണ്സില് വ്യക്തമാക്കി.